നാട്ടിൻപുറങ്ങളിൽ സുലഭമായി കിട്ടുന്ന ഒരു പഴമാണ് പേരക്ക. ഗുണങ്ങളാൽ മുൻപന്തിയിൽ നിൽക്കുന്ന പേരക്കയെ സാധാരണക്കാരന്റെ ആപ്പിൾ എന്നാണ് വിശേഷിപ്പിക്കുന്നത്. പേരക്കയ്ക്കും അതുപോലെ തന്നെ പേരയിലക്കും ഒരുപാട് ഔഷധഗുണങ്ങൾ ഉണ്ട്. പേരയിലയിൽ ഒരുപാട് വൈറ്റമിനുകളും മിനറൽസ്കളും അടങ്ങിയിട്ടുണ്ട്. കാൽസ്യം,മെഗ്നീഷ്യം,വൈറ്റമിൻ എ വൈറ്റമിൻ സി,വൈറ്റമിൻ b12, വൈറ്റമിൻ ബി.
കോംപ്ലക്സ് എന്നിവ അടങ്ങിയിട്ടുണ്ട്. പേരയില പലരീതിയിൽ ഉപയോഗിക്കാം പ്രമേഹ രോഗികൾക്കും കൊളസ്ട്രോൾ ഉള്ളവർക്കും അതുപോലെ തലയിൽ താരൻ ഉള്ളവർക്കും പേരയില ഒരു ഉത്തമ ഔഷധമാണ്. കൂടാതെ വേതു വെള്ളത്തിലും പേരയില ഒഴിച്ചുകൂടാൻ ആവാത്ത ഒരു ഔഷധമാണ്. കൂടാതെ മുഖ സൗന്ദര്യ സംരക്ഷണത്തിനും പേരയില ഉപയോഗിക്കാം. ചതച്ചെടുത്ത 5 പേരയില 5 ക്ലാസ് വെള്ളത്തിൽ.
ചേർത്ത് അതിനെ മൂന്നു ഗ്ലാസ് വെള്ളമാക്കി വറ്റിച്ച് രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് പ്രമേഹം കൊളസ്ട്രോൾ എന്നിവയ്ക്ക് ഉത്തമമാണ്. അതുപോലെ വായ്പുണ്ണ് ഉള്ളവർക്ക് പേരയിലയും കുറുന്തോട്ടി ഇലയും ചതച്ച് മഞ്ഞൾപൊടി ചേർത്ത് ചൂടാക്കിയ വെള്ളം കവിൾ കൊള്ളുന്നത് ഉത്തമമാണ്. പേരയിലെ ഇട്ട് തിളപ്പിച്ച വെള്ളം ആറിയതിനു ശേഷം തല കഴുകുന്നത് താരനും ഉറക്കക്കുറവിനും അനുയോജ്യമാണ്.
അരച്ചെടുത്ത പേര ഇലയിലേക്ക് ചെറുനാരങ്ങാ നീരും ഒരു സ്പൂൺ ചെറുപയർ പൊടിയും ചേർത്ത് ഫെയ്സ് പാക്ക് ഉണ്ടാക്കി പുരട്ടുന്നത് മുഖത്തെ കറുത്ത പാടുകളും മുഖക്കുരുവും കരിമംഗല്യവും നിശേഷം അകറ്റുന്നതിന് സഹായിക്കുന്നു. പേരയിലയും പ്ലാവിലയും ഇട്ട് ഉണ്ടാക്കുന്ന വേദ വെള്ളം കൊണ്ട് കുളിക്കുന്നത് ശരീരത്തിന് ഉണ്ടാകുന്ന അണുബാധയെ തടയുന്നു. തുടങ്ങിയ ഗുണങ്ങൾ ഉള്ളതിനാൽ പേരയില ഔഷധം തന്നെയാണ്. കൂടുതൽ അറിയുവാൻ വീഡിയോ തുടർന്ന് കാണുക