രക്തക്കുഴലുകളുടെ ആരോഗ്യം സംരക്ഷിച്ചാൽ നിങ്ങൾക്ക് ഈ അസുഖങ്ങൾ ഉണ്ടാവില്ല.

രക്തക്കുഴലുകളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. കാരണം നമ്മുടെ എല്ലാ അവയവങ്ങളിലേക്കും ഓക്സിജൻ എത്തിക്കുന്നത് രക്തക്കുഴലുകളിലൂടെയാണ്. അതിനാൽ ശരിയായ രീതിയിൽ രക്തക്കുഴലുകളിലൂടെയുള്ള രക്തപ്രവാഹം നടന്നില്ലെങ്കിൽ അത് അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കും. തലച്ചോറിലേക്കുള്ള രക്തപ്രവാഹം ശരിയായ രീതിയിൽ നടക്കുന്നില്ല എങ്കിൽ സ്ട്രോക്ക് ഉണ്ടാകുന്നതിന് കാരണമാകുന്നു. അതുപോലെതന്നെ ഹൃദയ ധമനികളിൽ ഉണ്ടാകുന്ന ബ്ലോക്ക് ഹൃദയത്തിന്റെ പ്രവർത്തനം നിലയ്ക്കുന്നതിന്.

കാരണമാകുന്നു. രക്തസമ്മർദ്ദം അധികമാകുമ്പോൾ രക്തക്കുഴലുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും അതുവഴി രക്തക്കുഴലുകൾ പൊട്ടി പല അപകടങ്ങളും ഉണ്ടാകുന്നതിന് കാരണമാകുന്നു. അതിനാൽ തന്നെ രക്ത സമ്മർദ്ദം ഉള്ള ആളുകളിൽ സ്ട്രോക്ക് വരാനുള്ള സാധ്യത കൂടുതലാണ്. പ്രായമാകുംതോറും നമ്മുടെ രക്തക്കുഴലുകളുടെ ഫ്ലെക്സിബിലിറ്റി കുറഞ്ഞു വരികയും രക്തക്കുഴലുകൾ പൊട്ടിപ്പോകുന്നതിന് കാരണമാവുകയും ചെയ്യുന്നു. അതുപോലെ തന്നെ രക്തക്കുഴലുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നതിനുള്ള പ്രധാനപ്പെട്ട കാര്യമാണ്.

നമ്മുടെ ജീവിതശൈലിലുള്ള മാറ്റങ്ങൾ. സ്ഥിരമായി ചെയ്തുകൊണ്ടിരുന്ന ജോലി പെട്ടെന്ന് നിർത്തിവയ്ക്കുമ്പോൾ അത് നമ്മുടെ രക്തക്കുഴലുകളുടെ ആരോഗ്യത്തെ ബാധിക്കുന്നു. റിട്ടയർമെന്റ് ലൈഫിലേക്ക് വന്ന ഒരു വ്യക്തിക്ക് ഷുഗർ പ്രഷർ തുടങ്ങിയവ വർദ്ധിക്കുകയും ഇത്തരം അസുഖങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. വളരെ ചെറുപ്രായം മുതൽക്കേ പുകവലിക്കുന്ന ആളുകൾക്ക് രക്തക്കുഴലുകളിൽ ഫൈബ്രോസിസ് ഉണ്ടാവുകയും തൽഫലമായി തമനികൾ പൊട്ടിപ്പോകുന്നതിന് കാരണമാവുകയും ചെയ്യുന്നു.

പുകവലി മദ്യപാനം പോലുള്ള ശീലങ്ങൾ ഹൃദ്രോഗത്തിനും സ്ട്രോക്കിനും വഴിയൊരുക്കുന്നു. അതുപോലെതന്നെ ശരീരത്തിൽ കൊളസ്ട്രോളിന്റെ അംശം കൂടുതലുള്ള ആളുകളിലും രക്തക്കുഴലുകളിൽ ഉള്ള റോഡ് അടിഞ്ഞുകൂടി രക്തപ്രവാഹത്തെ തടസ്സപ്പെടുത്തി സ്ട്രോക്കും അതുപോലെതന്നെ അറ്റാക്കും ഉണ്ടാകുന്നതിന് കാരണമാകുന്നു. രക്തക്കുഴലുകൾക്ക് കേടുപാട് സംഭവിക്കുന്നതിന് പാരമ്പര്യമായി ഉണ്ടാകുന്ന ചില കാരണങ്ങളും ഉണ്ട്. കുടുംബത്തിലെ ആർക്കെങ്കിലും സ്ട്രോക്ക് അറ്റാക്ക് .

എന്നിവ ഉണ്ടെങ്കിൽ 30 ശതമാനത്തോളം അത് പാരമ്പര്യമായി അടുത്ത തലമുറയിലേക്കും ഉണ്ടാകുന്നു. ആരോഗ്യം സംരക്ഷിക്കുന്നതിനെ ദിവസവും കഴിയാവുന്ന രീതിയിലുള്ള വ്യായാമങ്ങൾ ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇതുവഴികളുടെ ഫ്ലെക്സിബിലിറ്റിയും ഇലാസ്റ്റിസിറ്റിയും വർധിപ്പിക്കുന്നതിന് സഹായിക്കുകയും ഫൈബ്രോസിസ് പോലുള്ളവ വരാതിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ദിവസവും ഏഴു മുതൽ 8 മണിക്കൂർ വരെ നിർബന്ധമായും ഉറങ്ങുന്നത് രക്തക്കുഴലുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് സഹായിക്കും.