എത്ര കഠിനമായ ചൊറിച്ചിലും പൂർണ്ണമായും മാറ്റാൻ ഇങ്ങനെ ചെയ്താൽ മതി.

ഏതു പ്രായക്കാരിലും കണ്ടുവരുന്ന ഒരു അസുഖമാണ് ഫംഗൽ ഇൻഫെക്ഷൻ. നമ്മുടെ ജീവിതശൈലിലുണ്ടായ മാറ്റം കാരണം നമുക്ക് വളരെയധികം രോഗപ്രതിരോധശേഷി ഇന്ന് കുറവാണ്. അതിനാൽ തന്നെ പലതരത്തിലുള്ള അണുബാധകളും നമ്മെ പെട്ടെന്ന് ബാധിക്കും. വർദ്ധിച്ച് ഫംഗസുകൾ ധാരാളമായി പെരുമ്പാഴാണ് നമ്മുടെ ശരീരത്തിൽ ഫംഗൽ ഇൻഫെക്ഷനുകൾ നമുക്ക് ഉണ്ടാകുന്നത്. ചില അസുഖങ്ങൾ അതായത് പ്രമേഹം തൈറോയ്ഡ് തുടങ്ങിയ അസുഖങ്ങൾ ഉള്ള ആളുകൾക്ക് രോഗപ്രതിരോധശേഷി വളരെ കുറവായിരിക്കും .

അതിനാൽ തന്നെ അവരുടെ ശരീരത്തിലേക്ക് ഫംഗസുകൾ പെട്ടെന്ന് കയറുന്നതിനും ഇൻഫെക്ഷൻ പിടിപെടാനും സാധ്യതയുണ്ട്. അമിതവണ്ണം ഉള്ളവരിലും ഇത്തരം പ്രശ്നങ്ങൾ കണ്ടു വരാറുണ്ട്.അതുപോലെതന്നെ സ്റ്റെറോയിഡ് ഉപയോഗിക്കുന്നവർക്കും ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങൾക്ക് സ്ഥിരമായി മരുന്നു കഴിക്കുന്നവർക്കും ഫങ്കൽ ഇൻഫെക്ഷൻ ഉണ്ടാകാൻ സാധ്യതയുണ്ട്. ഫംഗൽ ഇൻഫെക്ഷൻ ഉണ്ടാകുന്നതിനുള്ള മറ്റൊരു കാരണം കൃത്യമായ രീതിയിൽ ശുചിത്വം പാലിക്കാത്തത് കൊണ്ടാണ്.

കൂടാതെ ശരീരത്തിന്റെ പിഎച്ച് കുറയുന്നതുകൊണ്ടും വീര്യം കൂടിയ സോപ്പുകൾ ഉപയോഗിക്കുന്നതുകൊണ്ടും ചർമ്മത്തിൽ മുറിവുകൾ ഉണ്ടാവുകയും ആ മുറിവിലൂടെ ഫംഗസ് ശരീരത്തിനകത്തേക്ക് പ്രവേശിക്കുകയും ചെയ്യുന്നു. കൂടാതെ പ്രമേഹ രോഗികളിൽ രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടുതൽ ഉള്ളതിനാൽ ഫംഗസ് വ്യാപിക്കുന്നതിന് കാരണമാകുന്നു. നമ്മുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫംഗസ് ഇൻഫെക്ഷൻ ഉണ്ടാകുമ്പോൾ വിവിധതരത്തിലുള്ള ലക്ഷണങ്ങളാണ് കാണിക്കുക.

വയറിലാണ് ഫംഗസ് ഇൻഫെക്ഷൻ ഉള്ളത് എങ്കിൽ വയറുവേദനയും ഛർദി തുടങ്ങിയവയാണ് അനുഭവപ്പെടുക. ചർമ്മത്തിൽ ഉണ്ടാകുന്ന ഫംഗൽ ഇൻഫെക്ഷനുകൾ ചൊറിച്ചിലുകൾ ആയി കാണപ്പെടുന്നു കൂടാതെ ചർമ്മത്തിൽ ഉണ്ടാകുന്ന കറുത്ത പാടുകളും ഫംഗൽ ഇൻഫെക്ഷന്റെ അടയാളങ്ങളാണ്.സ്ത്രീകളിൽ വജൈനയിലും കക്ഷത്ത് അതുപോലെ കാലിന്റെ തുടയിടുക്കുകളിൽ എന്നിവിടങ്ങളിലും ഫംഗൽ ഇൻഫെക്ഷൻ ഉണ്ടായി ചൊറിച്ചിലുകളും കറുത്ത പാടുകളും ഉണ്ടാകാറുണ്ട്.

വ്യക്തി ശുചിത്വം പാലിക്കുന്നതിലൂടെ ഒരു പരിധിവരെ ഇത്തരം പ്രശ്നങ്ങൾ തടയാൻ സാധിക്കും. പരമ്പരാഗതമായി ശരീരത്തിൽ ഉണ്ടാകുന്ന അണുബാധയെ തടയുന്നതിനായി നാം ഉപയോഗിച്ച് വരുന്ന ഒരു ഔഷധമാണ് മഞ്ഞൾ. ദിവസവും രാവിലെ മഞ്ഞൾ ഒരു ടീസ്പൂൺ വെള്ളത്തിൽ കലക്കി കുടിക്കുന്നത് അണുബാധ തടയുന്നതിന് നല്ലതാണ്. കൂടാതെ മഞ്ഞളും ആര്യവേപ്പും അരച്ച് ചൊറിച്ചിൽ ഉള്ള ഭാഗങ്ങളിൽ പുരട്ടുന്നത് അണുബാധയെ തടയുന്നതിനു സഹായിക്കും. അതുപോലെതന്നെ വെർജിൻ കോക്കനട്ട് ഓയിൽ മഞ്ഞൾ ചേർത്ത് പുരട്ടാം. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.