പല വീട്ടമ്മമാരുടെ നേരിടുന്ന ഒരു പ്രശ്നമാണ് കുഴിനഖം. വീട്ടമ്മമാരിൽ മാത്രമല്ല പുരുഷന്മാരിലും സ്ത്രീകളിലും ഒരുപോലെ ഇത് കാണാറുണ്ട്. സ്ത്രീകളിലാണ് ഇത് കൂടുതൽ കണ്ടുവരുന്നത്. കാരണം സോപ്പിന്റെയും സോപ്പുപൊടിയുടെയും എല്ലാം റിയാക്ഷൻ കാരണവും കുഴിനഖം വരാറുണ്ട്. ഇതിനായി നമുക്ക് വീട്ടിൽ തന്നെ ചില നാട്ടുവൈദ്യങ്ങൾ ചെയ്യാൻ സാധിക്കും. ഇതുവഴി കുഴിനഖം പൂർണമായും മാറ്റുവാൻ കഴിയും.
നമ്മുടെ വീടിന്റെ പരിസരങ്ങളിൽ എല്ലാം കണ്ടുവരുന്ന ഒരു സസ്യമാണ് തൊട്ടാവാടി. വളരെ ഔഷധഗുണമുള്ള ഒരു സസ്യമാണ് ഇത്. പരമ്പരാഗതമായി ആയുർവേദത്തിൽ പല ഔഷധങ്ങൾക്കും ഇത് ഉപയോഗിച്ചു വരുന്നു. ശരീരത്തിലെ മുറിവുകൾ ഉണക്കുന്നതിനുള്ള കഴിവ് തൊട്ടാവാടിക്ക് ഉണ്ട്. അതുപോലെ തന്നെ നമ്മൾ ഇതിൽ ഉപയോഗിക്കുന്നത് ചെറുനാരങ്ങയും മഞ്ഞൾപൊടിയും ആണ്.
ഇവയ്ക്ക് രണ്ടിനും അണുക്കളെ നശിപ്പിക്കാനുള്ള കഴിവുണ്ട്. ഒരുപിടി തൊട്ടാവാടിയിലെ കഴുകി വൃത്തിയാക്കി എടുക്കുക. ഇതിലേക്ക് അരമുറി ചെറുനാരങ്ങാ തൊണ്ടോടുകൂടി ചേർത്ത് കാൽ ടീസ്പൂൺ മഞ്ഞപ്പൊടിയും ചേർത്ത് നന്നായി വെണ്ണ കണക്കെ അരച്ചെടുക്കുക. അരയ്ക്കുമ്പോൾ ഇതിൽ ഒട്ടും വെള്ളം ചേർക്കേണ്ട ആവശ്യമില്ല. ചെറുനാരങ്ങയിലുള്ള വെള്ളത്തിന്റെ അംശം മാത്രം മതിയാകും.
ഇങ്ങനെ അരച്ചെടുത്ത മരുന്ന് കുഴിനഖം ഉള്ള വിരലിൽ പൊത്തിവെക്കുക. ഇത് ഉണങ്ങിയതിനുശേഷം വൃത്തിയുള്ള ഒരു കോട്ടൺ തുണി ഉപയോഗിച്ച് കെട്ടിവെക്കാം. അരമണിക്കൂർ ഇങ്ങനെ വെച്ചതിനുശേഷം എടുത്തു കളയാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ഉപയോഗിക്കാം. യാതൊരുവിധ പാർശ്വഫലങ്ങളും ഇതിനില്ല കൂടാതെ കുഴിനഖം പൂർണമായും മാറുവാൻ വളരെ നല്ല ഒരു ഔഷധമാണിത്. കുട്ടികൾക്കും മുതിർന്നവർക്കും ഉപയോഗിക്കാം. ഇത് 100% റിസൾട്ട് തരുന്നു. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ തുടർന്ന് കാണുക.