പല അസുഖങ്ങൾക്കും പരമ്പരാഗതമായി നാം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഒരു ഔഷധമാണ് അയമോദകം. വളരെയധികം ആരോഗ്യ ഗുണങ്ങൾ ഉള്ള ഒരു ഔഷധമാണ് ഇത്. അയമോദകത്തിന്റെ പ്രത്യേക മണവും രുചിയും എല്ലാം പല അസുഖങ്ങൾക്കും ഉള്ള മരുന്നാണ്. അയമോദകം ദിവസവും ഭക്ഷണത്തിൽ ചേർക്കുന്നതോ അല്ലെങ്കിൽ അയമോദകം ഇട്ടു തിളപ്പിച്ച വെള്ളം ദിവസവും കുടിക്കുന്നതോ.
വളരെയധികം ആരോഗ്യ ഗുണങ്ങൾ തരുന്ന ഒന്നാണ്. യൂനാനി ചികിത്സയിൽ ഉപയോഗിക്കുന്ന അപൂർവ്വ ഇനം മരുന്നാണ് അയമോദകം. അയമോദരത്തിൽ നിന്നും വിഘടിച്ച് ഉണ്ടാക്കുന്നതാണ് തൈമോൾ എണ്ണ. ഇത് പല മരുന്നുകളിലും ടൂത്ത് പേസ്റ്റിലും ഉപയോഗിക്കുന്നു. പുഴുക്കടി ചൊറി തുടങ്ങിയ ത്വക്ക് രോഗങ്ങൾക്ക് ഉള്ള ആശ്വാസമാണ് അയമോദകം.
അയമോദകം മഞ്ഞളിൽ ചേർത്ത് അരച്ച് പുരട്ടുന്നത് രോഗങ്ങൾക്ക് ആശ്വാസമേകും. കോളറ വയറു കടി വയറുവേദന അജീർണ്ണനം അതിസാരം തുടങ്ങിയവയ്ക്കും അയമോദകം ഔഷധമായി ഉപയോഗിക്കാറുണ്ട്. ചെന്നിക്കുത്ത് ബോധക്ഷയം എന്നിവയ്ക്ക് അയമോദകം കിഴികെട്ടി കൂടെ കൂടെ മണക്കുന്നത് നല്ലതാണ്. കഫം ഇളക്കുന്നതിന് അയമോദകം പൊടിച്ച് വെണ്ണയിൽ ചേർത്ത് കഴിക്കുന്നത് വളരെ ഫലപ്രദമാണ്. അയമോദകം വറുത്തുപൊടിച്ച് കിഴിയാക്കി സഹിക്കാവുന്ന ചൂടിൽ കിഴികെട്ടി നെഞ്ചിൽ ഇടയ്ക്കിടയ്ക്ക് തടവുന്നത് ശ്വാസംമുട്ട് ആസ്മാ പോലുള്ള.
അസുഖങ്ങൾക്ക് ആശ്വാസമാണ്. അയമോദകത്തിന്റെ തളിരില തേനിൽ ചേർത്ത് അരച്ച് ദിവസവും രണ്ടുനേരം ഏഴു ദിവസം കഴിക്കുകയാണെങ്കിൽ കൃമിശല്യം മാറിക്കിട്ടും. കൂടാതെ വിഷജന്തുക്കൾ കടിച്ച സ്ഥലത്ത് അയമോദകത്തിന്റെ തളിരില അരച്ചുവയ്ക്കുന്നത് നല്ലതാണ്. ശ്വാസകോശസംബന്ധമായ രോഗങ്ങൾക്കും അയമോദകം നല്ലതാണ്. അയമോദക വെള്ളത്തിൽ ആവി കൊള്ളുന്നത് ആസ്മയ്ക്ക് നല്ലതാണ്. ക്ഷയരോഗത്തിന് അയമോദക കഷായം ഉപയോഗിക്കുന്നു. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.