സ്ത്രീകളിലും പുരുഷന്മാരിലും പ്രധാനമായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് അകാലനര. പ്രായമാകാതെ തന്നെ ഉണ്ടാകുന്ന നര പലരെയും മാനസികമായി തളർത്താൻ ഇടയാകുന്നു. അകാല നരയും താരനും മുടികൊഴിച്ചിലും ഉണ്ടാകുന്നത് മുടിയുടെ വളർച്ചക്കും സംരക്ഷണത്തിനും ആവശ്യമായ പോഷകങ്ങൾ നമ്മുടെ ശരീരത്തിൽ ഇല്ലാത്തതുകൊണ്ടും മറ്റേതെങ്കിലും തരത്തിലുള്ള അസുഖങ്ങൾക്കുള്ള മരുന്നുകൾ ഉപയോഗിക്കുന്നതുകൊണ്ട് ആകാം. നരച്ച മുടിയെ കറുപ്പിക്കുന്നതിന് വേണ്ടി പലതരത്തിലുള്ള കെമിക്കലുകളും ഡൈകളും.
ഉപയോഗിക്കുന്നവരാണ് പലരും. ഇങ്ങനെ ഉപയോഗിക്കുമ്പോൾ പലതരത്തിലുള്ള അലർജികളും മറ്റും ഉണ്ടാകാൻ സാധ്യതയുണ്ട്. യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളും ഇല്ലാതെതന്നെ നരച്ച മുടി കറുപ്പിക്കുന്നതിനു വേണ്ടി നാച്ചുറൽ ഹെയർ ഡൈകൾ വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാം. ഇവ 100% റിസൾട്ട് തരികയും നരച്ച മുടി എന്നന്നേക്കുമായി കറുപ്പിക്കുകയും ചെയ്യുന്നു. നാച്ചുറൽ ഹെയർ ഡൈ ഉണ്ടാക്കുന്നതിന് വേണ്ടി പേരയിലയും നെല്ലിക്കയും ആണ് ഇവിടെ ഉപയോഗിക്കുന്നത്. നെല്ലിക്കയിൽ ധാരാളമായി വൈറ്റമിൻ സി അടങ്ങിയിട്ടുള്ളതിനാൽ.
മുടി വളരുന്നതിനും താരനകറ്റാനും ഇത് സഹായിക്കും. അതുപോലെതന്നെയാണ് പേരയിലയും. അതിനുവേണ്ടി പേരയിലയും നെല്ലിക്കയും കഴുകി വൃത്തിയാക്കി എടുക്കുക. പേരയില ചെറുതായി അരിഞ്ഞതിനു ശേഷം മിക്സിയിൽ ഇടുക. ഇതിലേക്ക് കുരു കളഞ്ഞ് ചെറുതാക്കി അരിഞ്ഞ് നെല്ലിക്കയും ചേർക്കുക. അടുത്തതായി ഒരു ക്ലാസ് വെള്ളത്തിലേക്ക് ഒരു ടീസ്പൂൺ ഉലുവ ചേർത്ത് തിളപ്പിച്ച് വറ്റിച്ചെടുത്ത തേയില വെള്ളമാണ് ഇതിലേക്ക് ഒഴിക്കേണ്ടത്. അതിനുശേഷം അരച്ച് പേസ്റ്റ് ആക്കി എടുക്കുക. ഇത് അരിപ്പ ഉപയോഗിച്ച് അതിന്റെ ജ്യൂസ് മാത്രം അരിച്ചെടുക്കാം. ഇത് ഒരു ഇരുമ്പ് ചീനച്ചട്ടിയിൽ ഇട്ട് ചൂടാക്കി കുറുക്കി വറ്റിച്ചെടുക്കുക.
കുറുകി വരുംതോറും ഇതിന്റെ നിറം മാറി വരും. ഒരു ദിവസം ടെസ്റ്റ് ചെയ്തതിനുശേഷം മാത്രമാണ് ഈ ഹെയർ ഡൈ ഉപയോഗിക്കേണ്ടത്. ഈ ഹെയർ ഡൈ ബ്രഷ് ഉപയോഗിച്ച് മുടിയിലേക്ക് നന്നായി തേച്ചുപിടിപ്പിക്കുക. ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയാം. കഴുകുന്നതിനു വേണ്ടി ഷാമ്പുവോ സോപ്പോ ഉപയോഗിക്കരുത് പകരം പേരയില ജ്യൂസ് ഉപയോഗിക്കാം. പേരയില ജ്യൂസ് ഉണ്ടാക്കുന്നതിനുവേണ്ടി പേരയില ചെറുതായി അരിഞ്ഞതിനു ശേഷം തേയില വെള്ളം ചേർത്ത് അരച്ചെടുക്കുക. അരിച്ചെടുത്തതിനു ശേഷം ഒരു സ്പ്രേ ബോട്ടിലിൽ ആക്കി ഉപയോഗിക്കാം. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.