×

ആഹാരം ഔഷധമാക്കി പ്രമേഹത്തിന് തുരത്താം.

ഇന്ന് നമ്മളിൽ ഒട്ടുമിക്ക ആളുകളും പ്രയാസപ്പെടുന്ന ഒരു കാര്യമാണ് പ്രമേഹം. പ്രമേഹത്തെ തുടർന്നുണ്ടാകുന്ന ദേഹ അസ്വസ്ഥതകളും മറ്റും ആളുകളെ വളരെയധികം വിഷമിപ്പിക്കുന്നുണ്ട്. പ്രമേഹം പ്രഷർ കൊളസ്ട്രോൾ തൈറോയ്ഡ് തുടങ്ങിയവയെല്ലാം നമ്മുടെ ജീവിതശൈലിയും ഭക്ഷണരീതിയും കൊണ്ട് ഉണ്ടാകുന്ന അസുഖങ്ങളാണ്. ഇവയ്ക്കെല്ലാം സ്ഥിരമായി മരുന്നു കഴിക്കുന്നവരാണ് നമ്മളിൽ പലരും. പ്രമേഹം പൂർണമായും മാറ്റുവാൻ സാധിക്കില്ല എന്ന തെറ്റിദ്ധാരണയാണ് നമ്മളിൽ പലർക്കും ഉള്ളത്.

എന്നാൽ മരുന്നില്ലാതെ നല്ല ഭക്ഷണം മാത്രം കഴിച്ചുകൊണ്ടും നമുക്ക് പ്രമേഹത്തിനെ നേരിടാം. ഇതുവഴി പ്രമേഹത്തെ പൂർണമായും ഇല്ലാതാക്കുവാനും സാധിക്കും. ആഹാരത്തിലൂടെ നമുക്ക് പ്രമേഹത്തെ ഇല്ലാതാക്കാൻ സാധിക്കും അതിനായി നല്ല ഭക്ഷണം മാത്രമാണ് കഴിക്കേണ്ടത്.നല്ല ഭക്ഷണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ആവശ്യത്തിന് ഊർജ്ജം ലഭിക്കുന്ന ഭക്ഷണവും ആവശ്യത്തിന് മധുരവും കഴിക്കുക എന്നതാണ്. നമ്മുടെ ശരീരത്തിലെ എല്ലാ അവയവങ്ങളുടെയും കോശങ്ങളുടെയും പ്രവർത്തനങ്ങൾക്ക് ഷുഗർ അത്യാവശ്യമാണ്.

രക്തത്തിൽ അലിയുന്ന പഞ്ചസാരയെ ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും എത്തിക്കുവാൻ സഹായിക്കുന്നത് നമ്മുടെ പാൻക്രിയാസിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഇൻസുലിൻ ആണ്. നാം അമിതമായി ഊർജ്ജം അടങ്ങിയ ഭക്ഷണം കഴിക്കുന്നതും ധാരാളമായി മധുരം കഴിക്കുന്നതും എല്ലാം നമ്മുടെ ശരീരത്തിൽ കൊഴുപ്പിനെ വർദ്ധിപ്പിക്കും. ഇത് ആന്തരിക അവയവങ്ങളിൽ അടിഞ്ഞുകൂടുകയും തുടർന്ന് അവയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ശരീരത്തിൽ നിന്നും കൊഴുപ്പിനെ നീക്കം ചെയ്താൽ പ്രമേഹവും താനേ കുറയും.

അതിനായി നല്ല ഭക്ഷണം കഴിക്കുകയും നന്നായി വ്യായാമം ചെയ്യുകയും ആണ് വേണ്ടത്. അരി ഗോതമ്പ് ചോളം റാഗി ഓട്സ് മുതലായവയും മൈദ കൊണ്ടുള്ള പലഹാരങ്ങളും ഉപയോഗിക്കുന്നത് കുറയ്ക്കണം. അതുപോലെതന്നെ മധുരപലഹാരങ്ങളുടെ ഉപയോഗവും കുറയ്ക്കണം. പഴങ്ങളും പച്ചക്കറികളും കഴിക്കാം. മധുരം കുറവുള്ള പഴങ്ങളും അതുപോലെതന്നെ പച്ചക്കറികൾ വേവിച്ചും കഴിക്കാവുന്നതാണ്. മൂന്ന് നേരവും ധാരാളമായി പച്ചക്കറികൾ വേവിച്ചതും അതിന്റെ കൂടെ കുറഞ്ഞ അളവിൽ മധുരം കുറവുള്ള ഫ്രൂട്ട്സും മറ്റു ഭക്ഷണങ്ങളായ ചപ്പാത്തി ചോറ്.

മുതലായവ വളരെ കുറഞ്ഞ അളവിലും കഴിക്കാവുന്നതാണ്. മധുരം പൂർണമായും ഒഴിവാക്കുകയും ചെയ്യണം. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഷുഗർ ലെവൽ പൂർണമായും നോർമൽ അവസ്ഥയിലേക്ക് വരും. ഇത് തുടരുകയാണെങ്കിൽ പിന്നീട് ഒരിക്കലും നിങ്ങൾക്ക് ഷുഗർ കൂടാൻ സാധ്യതയില്ല. കൂടാതെ എയ്റോബിക് എക്സസൈസുകളും മസിലുകൾക്കുള്ള എക്സസൈസുകളും ശരീരം വഴങ്ങുന്നതിനു വേണ്ടിയുള്ള എക്സസൈസുകളും ചെയ്യുന്നത് ഷുഗർ ലെവൽ കൺട്രോൾ ചെയ്യാൻ സഹായിക്കും. കൂടുതൽ അറിയുവാൻ വീഡിയോ തുടർന്ന് കാണുക.