×

ഷുഗർ നോർമൽ ആകാൻ ഇത്രയും കാര്യങ്ങൾ ചെയ്താൽ മതി…

നമുക്കിടയിൽ സാധാരണയായി കണ്ടുവരുന്ന രോഗാവസ്ഥയാണ് പ്രമേഹം. ഇന്ന് പ്രായഭേദമന്യേ പലരും പ്രമേഹ രോഗികളാണ്. ഷുഗർ വരാൻ നിരവധി കാരണങ്ങളുണ്ട്. പാരമ്പര്യമായും നമ്മൾ കഴിക്കുന്ന മെഡിസിന്റെ ആഫ്റ്റർ ഇഫക്ട് ആയും അമിതവണ്ണം കാരണവും നാം പ്രമേഹരോഗികൾ ആകുന്നു. പ്രധാനമായിട്ടുള്ള കാരണം നമ്മുടെ ഭക്ഷണ രീതി തന്നെയാണ്.

കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെയാണ് പ്രമേഹംഉണ്ടാകുന്നത്. നമ്മുടെ ശരീരത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടുമ്പോഴാണ് ഷുഗർ ഉണ്ടാകുന്നത്. ഷുഗർ കൂടുന്നതും ഷുഗർ കുറയുന്നതും ഒരു ഹെൽത്ത് പ്രോബ്ലം ആണ്. അമിതമായി ഭക്ഷണം കഴിക്കുന്ന അതിലൂടെ നമ്മുടെ ശരീരത്തിൽ കൊളസ്ട്രോൾ ഷുഗർ എന്നിവ വർദ്ധിക്കുന്നു.ജീവിതശൈലി രോഗങ്ങളെ തുരത്താൻ.

നമ്മുടെ ജീവിതശൈലിയും ഭക്ഷണരീതിയും ആണ് നാം മാറ്റേണ്ടത്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തെ ക്രമീകരിച്ച് കഴിക്കുകയാണെങ്കിൽ നമുക്ക് ഒരു രോഗവും ഉണ്ടാവില്ല.ജീവിതത്തിൽ ഭക്ഷണക്രമീകരണം കൊണ്ടുവരികയാണെങ്കിൽ നമുക്ക് അധികം മരുന്നുകൾ കഴിക്കാതെ തന്നെ രോഗങ്ങളെ നിയന്ത്രിക്കാം. അരിയാഹാരം കിഴങ്ങ് വർഗ്ഗങ്ങൾ എന്നിവ പ്രമേഹ രോഗികൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങളാണ്. ഏതു ഭക്ഷണം തിരഞ്ഞെടുക്കുമ്പോഴും അതിന് ഒരു അളവ് വെക്കണം.ചോറിനുപകരം ഗോതമ്പു ചപ്പാത്തി കഴിക്കാം ഒരു അളവ് ഉണ്ടായാൽ മതി.

അതുപോലെ തവിടുള്ള അരി റാഗി ചെറുപയർ മുതലായവ ഉപയോഗിച്ചിട്ടുള്ള പലഹാരങ്ങൾ ഉണ്ടാക്കി കഴിക്കുന്നതും പ്രമേഹരോഗികൾക്ക് നല്ലതാണ്. അമിതമായി മദ്യപിക്കുന്നതുപോലെ തന്നെയാണ് അമിതമായ ചോറ് കഴിക്കുന്നത്. രണ്ടും ഒരു അളവിൽ മാത്രം ഉപയോഗിക്കുകയാണെങ്കിൽ ശരീരത്തിന് ഇവ ഒരു ദോഷവും ഉണ്ടാക്കുന്നില്ല. കാർബോഹൈഡ്രേറ്റ് കുറവുള്ള ഭക്ഷണങ്ങൾ കഴിക്കുകയാണെങ്കിൽ നമുക്ക് ഷുഗർ കൂടാതെ നിയന്ത്രിക്കാൻ കഴിയും. ഭക്ഷണം നിയന്ത്രിക്കുന്നതിനോടൊപ്പം മെഡിസിനും ഉപയോഗിക്കാം

Leave a Comment