ജീവിതശൈലി രോഗങ്ങൾ വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ പ്രമേഹം എന്ന രോഗം കൊണ്ട് വലയുന്നവരാണ് ഭൂരിഭാഗം പേരും. ശരീരത്തിൽ ഗ്ലൂക്കോസിന്റെ അളവ് വർദ്ധിക്കുക വഴി പ്രമേഹം എന്ന രോഗാവസ്ഥയിലേക്ക് എത്തുന്നു. ഇത്തരം ബുദ്ധിമുട്ടുകൊണ്ട് ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ കഴിക്കുന്നതിന് പലർക്കും സാധിക്കാറില്ല. പ്രമേഹം കൂടുതലുള്ളതിനാൽ മറ്റു അസുഖങ്ങൾ വന്നാൽ മാറുന്നതിനും വളരെ പ്രയാസം അനുഭവപ്പെടുന്നവരാണ് പ്രമേഹരോഗികൾ. എന്നാൽ പ്രമേഹം കൂടുന്നതുപോലെ അപകടം തന്നെയാണ് കുറയുന്നതും.
പ്രമേഹം കൂടുതലുള്ളവർ ഇൻസുലിൻ ഉപയോഗിക്കാറുണ്ട്. നമ്മുടെ ശരീരത്തിലെ ഇൻസുലിന് മാത്രമാണ് പ്രമേഹം കുറയ്ക്കാൻ പ്രവർത്തിക്കുന്നത്. ക്ഷീണം, തളർച്ച അമിതമായ വിശപ്പ്, വിയർക്കൽ, ഹൃദയമിടിപ്പ് കൂടുക മുതലായവ പ്രമേഹം കുറയുന്നതിന് ശരീരം കാണിക്കുന്ന ലക്ഷണങ്ങളാണ്.ഇത് അമിതമാകുമ്പോൾ ബോധം നഷ്ടപ്പെടുന്ന അവസ്ഥ വരെ എത്താറുണ്ട്. ഇൻസുലിൻ ഉപയോഗിക്കുന്നവർ എപ്പോഴും ഭക്ഷണത്തിന് 15 മിനിറ്റ് മുൻപ് ഇൻസുലിൻ എടുക്കണം.
ഭക്ഷണത്തിനുശേഷമാണ് ഇൻസുലിൻ എടുക്കുന്നത് എങ്കിൽ ഷുഗർ വളരെയധികം താഴ്ന്നു പോകാൻ ഇടയാകും. അല്ലാതെ ഇടയ്ക്കിടയ്ക്ക് എല്ലാം ഷുഗർ കുറയുന്നതിന് ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഇടനേരം ചെറിയ സ്നാക്കുകൾ കഴിക്കുന്നത് ശീലമാക്കണം. ഇത്തരത്തിൽ ഷുഗർ പറയുന്ന അവസ്ഥയെ പറയുന്ന പേരാണ് ഹൈപ്പർഗ്ലൈസമിയ. ചിലർക്ക് നേരെ പുലരുന്നതിനു മുൻപ് ഇത്തരം അവസ്ഥകൾ ഉണ്ടാകാറുണ്ട്.ഇതിന് കാരണം രാത്രിയിൽ എടുക്കുന്ന ഇൻസുലിൻ അളവ് കൂടിപ്പോകുന്നത് .
അല്ലെങ്കിൽ അത്താഴം സ്കിപ്പ് ചെയ്യുന്നതോ ആവാം. ഇങ്ങനെ ഷുഗർ കുറയുന്ന അവസ്ഥ പലപ്പോഴും നമ്മുടെ തലച്ചോറിനെ ആണ് ബാധിക്കാറുള്ളത്. ഇത് സ്ട്രോക്ക് പോലുള്ള അവസ്ഥകൾക്ക് കാരണമാകും. അതിനാൽ ഇത്തരം ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ വൈദ്യസഹായം തേടേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.