സവാളയ്ക്ക് ഇത്രയും ഗുണങ്ങൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ

വളരെയധികം ഗുണങ്ങൾ ഉള്ള ഒരു ഭക്ഷണമാണ് സവാള. ഭക്ഷണത്തിലും മരുന്നുകൾ ഉണ്ടാക്കുന്നതിലും സവാളയ്ക്ക് പങ്കുണ്ട്. സൾഫറിന്റെ ഉറവിടമായ സവാള നാം സാധാരണയായി എല്ലാ ഭക്ഷണങ്ങളിലും ഉപയോഗിക്കുന്ന ഒന്നാണ്. പുരാതനകാലം മുതൽക്കേ ചികിത്സപരമായി ഉള്ളിക്ക് വളരെയധികം പ്രാധാന്യമുണ്ട്. വിശപ്പുണ്ടാകാനും രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞുകൂടി ഉണ്ടാകുന്ന അസുഖങ്ങൾക്കും.

ഉള്ളി ഉപയോഗിച്ചുള്ള ഔഷധങ്ങൾ ഉണ്ടാക്കിവരുന്നു. കടുത്ത ആസ്മ, അലർജി, ജലദോഷം, ചുമ എന്നിവയ്ക്കും ഉള്ളിൽ ഔഷധമാണ്. സവാളയിൽ അനേകം ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുള്ളതിനാൽ ഇത് ശരീരത്തിലെ രോഗാണുക്കളെ നശിപ്പിക്കുന്നതിന് സഹായിക്കുന്നു. കാൽസ്യം സൾഫർ തുടങ്ങി ഒട്ടനേകം മൂലകങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ മുടി വളർച്ചയ്ക്കും ഇത് സഹായിക്കുന്നു.

കഷണ്ടിയിൽ പോലും മുടി വളരാൻ ഉള്ളി സഹായിക്കും എന്ന് പറയപ്പെടുന്നു. ഉള്ളി വൃത്താകൃതിയിൽ അരിഞ്ഞ് കാലിനടിയിൽ വച്ച് സോക്സ് ഇട്ട് കിടന്നുറങ്ങിയാൽ ഒരുപാട് ഗുണങ്ങൾ ഉണ്ടെന്ന് പറയപ്പെടുന്നു. അത് എന്തൊക്കെ എന്ന് നോക്കാം. ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ഉള്ള ഒന്നാണ് സവാള അതുകൊണ്ടുതന്നെ രോഗങ്ങളെ ചെറുത്തു ശരീരത്തിന് രോഗപ്രതിരോധശേഷി നൽകുന്നു. ഉള്ളി കാലിനടിയിൽ വച്ച് കിടന്നുറങ്ങുന്നത് രാവിലെ ഉണരുമ്പോൾ ഉണ്ടാകുന്ന തുമ്മൽ,അലർജി എന്നിവയ്ക്ക് പരിഹാരമാണ്.

കാലിൽ ഇങ്ങനെ ഉള്ളി വയ്ക്കുമ്പോൾ അതിൽ അടങ്ങിയിട്ടുള്ള ഫോസ്‌ഫോറിക് ആസിഡ് ചാർമത്തിലൂടെ ശരീരത്തിൽ പ്രവേശിക്കുകയും തുടർന്ന് രക്തം ശുദ്ധീകരിക്കാനും രക്ത സംബന്തമായ അസുഖങ്ങൾക്കും പരിഹാരം ആകുന്നു. കാലിന്റെ വിരലുകൾ കടയിലാണ് ഇങ്ങനെ വയ്ക്കുന്നത് എങ്കിൽ ചെവിയിൽ ഉണ്ടാകുന്ന അണുബാധയ്ക്കും സൈനസ് പോലുള്ള പ്രശ്നങ്ങൾക്കും അത് പരിഹാരം ഉണ്ടാക്കുന്നു. കൂടാതെ കിഡ്നിയുടെ പ്രശ്നങ്ങൾക്കും ഇങ്ങനെ ചെയ്യുന്നത് വളരെ നല്ല കാര്യമാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Comment

×