×

മലബന്ധവും ഗ്യാസും ഒഴിവാക്കാം വെറും അഞ്ചു മിനിറ്റിനുള്ളിൽ..

ഇന്ന് നമ്മളിൽ ഭൂരിഭാഗം പേരും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് മലബന്ധവും ഗ്യാസ്ട്രബിളും. സ്ഥിരമായി ഇതിനുവേണ്ടി മരുന്നു കഴിക്കുന്നവരാണ് പലരും. ഒരു ദിവസം മരുന്ന് കഴിച്ചില്ലെങ്കിൽ വളരെയധികം പ്രയാസപ്പെടുന്നവരാണ് അവർ. ഇത്തരം പ്രശ്നങ്ങൾക്കുള്ള പ്രധാന കാരണം നമ്മുടെ ദഹനം ശരിയായ രീതിയിൽ നടക്കുന്നില്ല എന്നതാണ്. നമ്മുടെ പ്രായം ആരോഗ്യഘടന മാനസികാവസ്ഥ തുടങ്ങിയവയെല്ലാം ഇതിനെ സ്വാധീനിക്കുന്നുണ്ട്. ഇതിലെ ഏതെങ്കിലും ഒന്നിന് തകരാറു സംഭവിച്ചാൽ നമ്മുടെ ദഹനത്തിനെയാണ് അത് ബാധിക്കുക.

വയറുവേദന നെഞ്ചിരിച്ചിൽ വയറിനുണ്ടാകുന്ന അസ്വസ്ഥതകൾ പുകച്ചില്‍ തുടങ്ങിയവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. കൂടാതെ വായിൽ ഉണ്ടാകുന്ന ചെറിയ ചെറിയ വ്രണങ്ങൾ കഫം പതഞ്ഞു തുപ്പുന്നത് പോലെയുള്ള ചർദ്ദിൽ തുടങ്ങിയവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. വയറിൽ ഉണ്ടാകുന്ന ദഹനക്കേടും ഗ്യാസ് പ്രോബ്ലം മാറണമെങ്കിൽ പ്രധാനമായും നാം ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഭക്ഷണകാര്യത്തിലാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. ചിരിക്കുന്ന നമ്മുടെ ദഹനം ആരംഭിക്കുന്നത് വായിൽ നിന്നാണ് അതിനാൽ .

കഴിക്കുന്ന ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കുവാൻ ശ്രമിക്കുക. അതുപോലെതന്നെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് ഭക്ഷണം കഴിച്ച ഉടനെ വെള്ളം കുടിക്കുന്നത് ഇത് ദഹനരസത്തിന്റെ പവർ കുറയ്ക്കും. അതിനാൽ ഭക്ഷണം കഴിച്ച് അരമണിക്കൂറിനു ശേഷം മാത്രം വെള്ളം കുടിക്കുക. അതുപോലെതന്നെ ഭക്ഷണം കഴിച്ച ഉടനെ കുളിക്കുന്നതും ദഹനത്തിന് തടസ്സമാകും. അതുപോലെതന്നെ ഭക്ഷണം കഴിച്ച പാടെ കിടക്കുന്നതും ദഹനം പതിയെ ആക്കുന്നതിന് കാരണമാകും. അതുപോലെതന്നെ വിരുദ്ധ ആഹാരങ്ങളുടെ ഉപയോഗം പൂർണമായും.

ഒഴിവാക്കണം. ആറുമണിക്കൂർ ഇടവിട്ട് കൃത്യമായി ഭക്ഷണം കഴിക്കുവാൻ ശ്രമിക്കുക. ഇത് നല്ല രീതിയിൽ ദഹിക്കുന്നതിന് സഹായിക്കും. കൂടാതെ ബ്രെയിൻ ഫുഡ് ആയ ബ്രേക്ക് ഫാസ്റ്റ് രാവിലെ ഒഴിവാക്കരുത്. അതുപോലെതന്നെ ഫ്രിഡ്ജിൽ സൂക്ഷിച്ച് പഴകിയ ഭക്ഷണങ്ങൾ കഴിക്കരുത്. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് ഫാസ്റ്റ് ഫുഡ്തു,ജംഗ്ട ഫുഡ് തുടങ്ങിയവ പൂർണമായും ഒഴിവാക്കിയിരിക്കണം. അതുപോലെതന്നെ മൈദ ഉപയോഗിച്ച് ഉണ്ടാക്കുന്ന പലഹാരങ്ങളും ബേക്കറി പലഹാരങ്ങളും ശീതള പാനീയങ്ങളും ഒഴിവാക്കേണ്ടതാണ്.

അതുപോലെതന്നെ വെറും വയറ്റിൽ പുളിയുള്ള ആഹാരങ്ങളും തണുത്ത ആഹാരങ്ങളും കഴിക്കുന്നത് പൂർണ്ണമായും ഒഴിവാക്കുക. പ്രോബയോട്ടിക് ആയ തൈര് സംഭാരം മോര് തുടങ്ങിയവ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇത് നമ്മുടെ ശരീരത്തിൽ നല്ല ബാക്ടീരിയാസിനെ വർധിപ്പിക്കുകയും അതുവഴി ദഹനം എളുപ്പമാക്കുകയും ചെയ്യുന്നു. അതുപോലെതന്നെ ഇഞ്ചി ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നതും ദഹനം ശരിയാക്കും. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്നു കാണുക.