ഡയറ്റിലൂടെ പിസിഒഡി പൂർണ്ണമായും മാറ്റിയെടുക്കാം…

ഇന്ന് നമുക്കിടയിൽ വന്ധ്യത എന്ന രോഗം വളരെ സാധാരണമായി നിലനിൽക്കുന്നുണ്ട്. ഒരു 16 ശതമാനത്തോളം ഇതിനുള്ള കാരണം സ്ത്രീകളിലാണ്. സ്ത്രീകളിൽ ഉണ്ടാകുന്ന അണ്ഡാശയം മുഴകളും പിസിഒഡി എന്ന ഹോർമോൺ വ്യതിയാനം മൂലം ഉണ്ടാകുന്ന ആർത്തവ തകരാറുകളുമായി വന്ധ്യതയ്ക്ക് കാരണമാകുന്നത്. ഗർഭാശയത്തിൽ കണ്ടുവരുന്ന നീർക്കുമിളകൾ പോലുള്ളവയാണ് പിസിഒഡി എന്ന് പറയുന്നത്. ഇത് ഉണ്ടാകുന്നതിന് പല കാരണങ്ങളുമുണ്ട്. വളരെ ഒരു ചെറിയ ശതമാനം ജനിതകപരമായി ഉണ്ടാകും.

കൂടാതെ നമ്മുടെ ശരീരത്തിൽ ഇൻസുലിന്റെ ഉത്പാദനം വർദ്ധിക്കുന്നത് വഴിയും പിസിഒഡി ഉണ്ടാക്കുന്നുണ്ട്. അമിതവണ്ണം ഉള്ളവർക്കും ധാരാളമായി ഫാസ്റ്റ് ഫുഡ് ജംഗ്ഫുഡ്സ് എന്നിവ കഴിക്കുന്നവരും അമിതമായി ഭക്ഷണം കഴിച്ച് വ്യായാമം ഇല്ലാത്ത ജീവിതരീതി നയിക്കുന്നവർക്കും പിസിഒഡി സാധാരണമായി കണ്ടുവരുന്നുണ്ട്. കൂടാതെ ഞാൻ കഴിക്കുന്ന ഭക്ഷണത്തിലൂടെയും ശ്വസിക്കുന്ന വായുവിലൂടെയും നമ്മുടെ ശരീരത്തിന് അകത്തേക്ക് ചെല്ലുന്ന വിഷ വസ്തുക്കൾ പിസിഒഡി പോലുള്ള അസുഖങ്ങൾക്ക് കാരണമാകുന്നുണ്ട്.

മുടികൊഴിച്ചിൽ അമിതവണ്ണം തുടങ്ങിയവ ഇതിന്റെ ലക്ഷണങ്ങളാണ്. കൂടാതെ ശരീരത്തിൽ പുരുഷ ഹോർമോൺ വർദ്ധിക്കുന്നതുമൂലം ശരീരത്തിന്റെ പലഭാഗങ്ങളിലും രോമവളർച്ച വർദ്ധിക്കുകയും ശബ്ദത്തിൽ മാറ്റം സംഭവിക്കുകയും ചെയ്യുന്നു. കൂടാതെ കൈമുട്ട് കാൽമുട്ട് കഴുത്തിന്റെ പുറകുവശം എന്നിവിടങ്ങളിലെ സ്കിന്ന് കട്ടിയുള്ള ആവുകയും ഇരുണ്ട കളർ കയറുകയും ചെയ്യുന്നു. കൂടാതെ മുഖത്തെ ചർമ്മത്തിൽ എണ്ണമയം വർദ്ധിക്കുകയും തന്മൂലം മുഖക്കുരു ഉണ്ടാവുകയും ചെയ്യുന്നതും pcod യുടെ ലക്ഷണങ്ങളാണ്.

പിസിഒഡി ഉള്ള ഒരു വ്യക്തിക്ക് പ്രധാനമായി കാണിക്കുന്ന ലക്ഷണം ആർത്തവത്തിൽ ഉണ്ടാകുന്ന ക്രമക്കേടുകൾ ആണ്. രക്തം ടെസ്റ്റ് ചെയ്യുന്നതിലൂടെയും സ്കാനിങ്ങിലൂടെയും ആണ് പിസിഒഡി എന്ന രോഗം നിർണയിക്കുന്നത്. ഈ രോഗാവസ്ഥ 60 മുതൽ 70% വരെ സ്ത്രീകളിൽ വന്ധ്യതയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. അതിനാൽ ഇത്തരം സാഹചര്യങ്ങൾ തുടക്കത്തിൽ തന്നെ ചികിത്സിച്ചു ഭേദമാക്കേണ്ടതാണ്. എന്ന രോഗത്തെ ഒഴിവാക്കുന്നതിന് ചെയ്യേണ്ടത് പ്രധാനമായും അഞ്ച് കാര്യങ്ങളാണ്. ഒന്നാമത്തേത് കൃത്യമായ ഭക്ഷണരീതിയാണ്.

അമിതമായി കൊഴുപ്പ് അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളും മധുര പലഹാരങ്ങളും പൂർണമായും ഒഴിവാക്കണം. രണ്ടാമത്തേത് കൃത്യമായ വ്യായാമം. ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുന്ന തരത്തിലുള്ള വ്യായാമങ്ങൾ തുടർച്ചയായി ചെയ്യണം. മൂന്നാമത്തേത് ഉറക്കമാണ്. ഏഴു മുതൽ 8 മണിക്കൂർ വരെ ഉറങ്ങേണ്ടത് അനിവാര്യമാണ്. നാലാമത്തേത് ധാരാളമായി വെള്ളം കുടിക്കുക. രണ്ടു മുതൽ മൂന്നു ലിറ്റർ വരെ വെള്ളം ഒരു ദിവസം കുടിച്ചിരിക്കണം. അഞ്ചാമത്തേത് ആവശ്യമായ സപ്ലിമെന്റ് ഉപയോഗിക്കുക എന്നതാണ്. ഡോക്ടറുടെ നിർദ്ദേശപ്രകാരം കാൽസ്യം അയൺ, വൈറ്റമിൻ ഡി ത്രി, ഫോളിക് ആസിഡ് എന്നിവ കൃത്യമായി ഉപയോഗിക്കുക. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.

Scroll to Top