മൂക്കിൽ ഉണ്ടാകുന്ന ബ്ലാക്ക് ഹെഡ്സ് പൂർണ്ണമായും മാറ്റുവാനുള്ള ഹോം റെമഡി. 100%റിസൾട്ട്‌!

സൗന്ദര്യം വർദ്ധിപ്പിക്കാനും ഉള്ളതിനെ സംരക്ഷിക്കാനും വേണ്ടി പല മാർഗങ്ങളും ചെയ്യുന്നവരാണ് നമ്മൾ. നിരന്തരം അതിനു വേണ്ടി ബ്യൂട്ടിപാർലറുകൾ കയറിയിറങ്ങുകയും കെമിക്കലുകൾ അടങ്ങിയ ബ്യൂട്ടി പ്രൊഡക്ട്സ് വാങ്ങി ഉപയോഗിക്കുകയും ചെയ്യുന്നു. മുഖത്തും താടിയിലും എല്ലാം കണ്ടുവരുന്ന ബ്ലാക്ക് ഹെഡ്സ് അല്ലെങ്കിൽ വൈറ്റ് ഹെഡ് പോലുള്ളവ മുഖസൗന്ദര്യത്തിന് എപ്പോഴും ഒരു വെല്ലുവിളിയാണ്.

ഇവയെ ഇല്ലാതാക്കാൻ യാതൊരു സൈഡ് എഫക്ടുകളും ഇല്ലാത്ത ഹോം റെമെഡീസ് നമുക്ക് ഉപയോഗപ്പെടുത്താം. വളരെ ചിലവ് കുറഞ്ഞ രീതിയിൽ വീട്ടിൽ തന്നെ നമുക്കിത് ചെയ്യാവുന്നതാണ്. ആദ്യമായി സ്ക്രബ്ബ് ആണ് ആവശ്യം. അതിനായി ഒരു ബൗളിലേക്ക് ഒരു ടേബിൾ സ്പൂൺ പഞ്ചസാര എടുക്കുക. ഒരു നാരങ്ങ മുറിച്ച് ഈ പഞ്ചസാരയിൽ മുക്കി മൂക്കിന്റെ ഇരുവശങ്ങളിലും നന്നായി സ്ക്രബ് ചെയ്തു കൊടുക്കുക.

സ്ക്രബ്ബ് ചെയ്യുന്ന സമയത്ത് നാരങ്ങ ചെറുതായൊന്നു പിഴിഞ്ഞ് നീര് കിട്ടുന്ന രീതിയിൽ സ്ക്രബ്ബ് ചെയ്യുക. അടുത്തതായി ഒരു ഫേസ് പാക്ക് ആണ് തയ്യാറാക്കേണ്ടത്. ഇതിനായി ഒരു മുട്ടയുടെ വെള്ള എടുക്കുക ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ കടലപ്പൊടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചതിനു ശേഷം മൂക്കിന്റെ ഇരുവശങ്ങളിലും പുരട്ടി കൊടുക്കുക.

ഒരു 20 മിനിറ്റ് ഇങ്ങനെ വെച്ചതിനുശേഷം ഉണങ്ങി തുടങ്ങുമ്പോൾ കഴുകി കളയാം. അതിനുശേഷം ക്ലൻസിംഗിനായി ഉപയോഗിക്കേണ്ടത് വീട്ടിൽ തന്നെ നാം തയ്യാറാക്കുന്ന തൈരാണ്. ചില ഇതിന് പകരം റോസ് വാട്ടർ ഉപയോഗിക്കാറുണ്ട്. 10 ദിവസം ഇത് തുടർച്ചയായി ചെയ്താൽ മൂക്കിന്റെ ഇരുവശങ്ങളിലും ചുണ്ടിന്റെ താഴെയും ഉണ്ടാകുന്ന ബ്ലാക്ക് ഹെഡ് മാറ്റാൻ സാധിക്കും. കൂടുതൽ അറിയുവാൻ വീഡിയോ തുടർന്ന് കാണുക.