×

പ്രഷറിന് സ്ഥിരമായി മരുന്നു കഴിക്കുന്നവരാണ് നിങ്ങൾ എങ്കിൽ സൂക്ഷിച്ചോളൂ…

നമ്മുടെ ശരീരത്തിലെ പ്രധാനപ്പെട്ട ഒരു ആന്തരിക അവയവമാണ് കിഡ്നി. ശരീരത്തിൽ ഉണ്ടാകുന്ന വേസ്റ്റ് ഡിസ്പോസ് ചെയ്യുന്നത് കിഡ്നിയാണ്. കൂടാതെ ശരീരത്തിലെ പലതരം ഹോർമോണുകളുടെ അളവ് നിലനിർത്തിക്കൊണ്ടു പോകുന്നതും രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് നിശ്ചയിക്കുന്നതും അതുപോലെതന്നെ ശരീരത്തിലെ സോഡിയം പൊട്ടാസ്യം തുടങ്ങിയവയുടെ അളവുകൾ നിയന്ത്രിക്കുന്നതും കിഡ്നിയുടെ പ്രവർത്തനമാണ്. അതുപോലെതന്നെ വളരെ പ്രധാനപ്പെട്ട ഒരു കിഡ്നിയുടെ ധർമ്മമാണ്.

നമ്മുടെ ശരീരത്തിലെ പ്രഷർ നിയന്ത്രിക്കുക എന്നത്. പല കാരണങ്ങൾ കൊണ്ടും കിഡ്നി ഡിസീസുകൾ ഉണ്ടാകാം. സ്ഥിരമായി പ്രഷറിന് മരുന്ന് കഴിക്കുന്നവരിൽ കിഡ്നി ഡിസീസിനുള്ള സാധ്യത കൂടുതലാണ്. പ്രഷർ കുറയുന്നതിനായി നമ്മൾ മരുന്ന് കഴിക്കുമ്പോൾ ബ്ലഡ് പ്രഷർ കുറയുകയും തന്മൂലം ശരീരത്തിന്റെ ഓരോ ഭാഗങ്ങളിലേക്കും എത്തേണ്ട രക്തത്തിന്റെ പ്രവാഹം കുറയുകയും അതുമൂലം ഓരോ അവയവങ്ങളിലേക്കും എത്തേണ്ട രക്തം കുറയുകയും അതുവഴി അവയവങ്ങളുടെ പ്രവർത്തനത്തിന്റെ വേഗത കുറയുകയും ചെയ്യുന്നു.

കിഡ്നിയുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. തുടർച്ചയായ ഇത്തരം പ്രശ്നങ്ങൾ മേജർ കിഡ്നി ഡിസീസസനു കാരണമാകും. കൂടാതെ ധാരാളമായി മെഡിസിൻസ് ഉപയോഗിക്കുന്നവരിലും പ്രഷർ ഷുഗർ തുടങ്ങിയവ ഉള്ളവരിലും ഗ്ലൂക്കോസ് അടിഞ്ഞുകൂടി രക്തപ്രവാഹം കുറയുന്നതിന് കാരണമാവുകയും തൽഫലമായി കിഡ്നി ഡിസീസിനു കാരണമാവുകയും ചെയ്യുന്നു. കൂടാതെ മറ്റൊരു കാരണമാണ് കിഡ്നി സ്റ്റോൺ ഉണ്ടാകുന്നത്.

പൂർണ്ണ ആരോഗ്യവാനായ ഒരു മനുഷ്യനു രണ്ട് കിഡ്നികൾ ഉണ്ടായിരിക്കും. ഒന്നിന്റെ പ്രവർത്തനം നിലച്ചാലും മറ്റേ കിഡ്നി കൊണ്ട് ജീവിക്കാം. ഇത്തരം കിഡ്നിയുടെ രോഗങ്ങൾ വരാതിരിക്കാൻ ധാരാളമായി വെള്ളം കുടിക്കുകയും കൊഴുപ്പ് ധാരാളം അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുകയും വ്യായാമം ചെയ്യുകയും വേണം. കൂടുതൽ അറിയുവാൻ വീഡിയോ തുടർന്ന് കാണുക.