നമ്മുടെ എല്ലാം ശരീരത്തിന്റെ ആരോഗ്യത്തിന് രഹസ്യം എന്ന് പറയുന്നത് ഭക്ഷണങ്ങളാണ്. ശരിയായ രീതിയിൽ ഭക്ഷണം കഴിക്കുന്ന ഒരു വ്യക്തിയുടെ മലം കൃത്യമായി അതിന്റെ എല്ലാ പ്രൊസീജറോട് കൂടിയായിരിക്കും പുറത്തു പോകുന്നത്. നാം കഴിക്കുന്ന ഭക്ഷണം അന്നനാളത്തിലൂടെയും പിന്നീട് ആമാശയത്തിലേക്ക് ചെറുകുടൻ വൻകുടൽ എന്നിവയോടെ കടന്നു പോയാണ് ദഹിച്ച് മലമായി പുറത്തേക്ക്.
പോകുന്നത്. ശരിയായ ഒരു ദഹനപ്രക്രിയയാണ് നടക്കുന്നത് എങ്കിൽ പോകുന്ന മലം നല്ല സോഫ്റ്റ് ആയിരിക്കും. എന്നാൽ കഴിക്കുന്ന ഭക്ഷണത്തിലെ ഫൈബറിന്റെ അളവ് കുറയുന്നതും ജലം ശരീരത്തിൽ കുറയുന്നതിന്റെ ഭാഗമായും ഈ മലം കൂടുതൽ കട്ടിയായി വരികയും മലം പോകുന്നതിന് കൂടുതൽ പ്രഷർ കൊടുക്കേണ്ടതായി വരും. ഇങ്ങനെ മലം കൂടുതൽ കട്ടിയാകുന്നതിന്റെ ഭാഗമായി .
മലശോധന ഒന്നോ രണ്ടോ ദിവസങ്ങൾ കൂടുമ്പോൾ ആകുന്നതോ, മലം പോകുന്ന സമയത്ത് കൂടുതൽ പ്രഷർ കൊടുക്കുന്നതിന് ഭാഗമായി മൂലക്കുരു, ഫിഷർ, ഫിസ്റ്റുല പോലുള്ള രോഗങ്ങൾ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ദിവസവും ചുരുങ്ങിയത് മൂന്നു ലിറ്റർ വെള്ളമെങ്കിലും നിർബന്ധമായും കുടിച്ചിരിക്കണം. കഴിക്കുന്ന ഭക്ഷണം കൂടുതൽ ഫൈബർ അടങ്ങിയിട്ടുള്ളതായിരിക്കുന്നതും നിങ്ങളുടെ ഇത്തരത്തിലുള്ള മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കും. ഇതിനായി പച്ചക്കറികളും പഴവർഗ്ഗങ്ങളും .
ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ബേക്കറി പലഹാരങ്ങളും ഹോട്ടൽ ഭക്ഷണങ്ങളും പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. മലം പോകാൻ തോന്നുന്ന സമയത്ത് തന്നെ ടോയ്ലറ്റിലേക്ക് പോകാൻ ശ്രമിക്കുക. ചില ആളുകൾ ചെയ്യുന്ന ഒരു വലിയ തെറ്റാണ് തോന്നുന്ന സമയത്ത് പോകാതെ പിടിച്ചുനിൽക്കുന്നത്. അതുപോലെതന്നെ ഒരുപാട് സമയം മൊബൈൽ ഫോണും, ന്യൂസ് പേപ്പറുമായി ടോയ്ലറ്റിൽ ചെലവഴിക്കുന്നതും വലിയ തെറ്റാണ്.