നമ്മുടെ പുതിയ തലമുറ എന്ന് പറയുന്നത് ഒരുപാട് അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ്. അതിൽ ഏറ്റവും പേടിയുള്ള ഒന്നാണ് ക്യാൻസർ രോഗം. നമുക്കിടയിൽ ക്യാൻസർ രോഗികളുടെ എണ്ണം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. നിയന്ത്രണം ഇല്ലാതെ നമ്മുടെ ശരീരത്തിലെ കാൻസർ കോശങ്ങൾ വർദ്ധിക്കുമ്പോൾ ആണ് നമുക്ക് ക്യാൻസർ രോഗം ഉണ്ടാകുന്നത്. ലക്ഷണങ്ങൾ കണ്ടു തുടങ്ങുമ്പോൾ തന്നെ രോഗം.
സ്ഥിരീകരിച്ച് അതിനുള്ള ചികിത്സ ചെയ്യുകയാണെങ്കിൽ തുടക്കത്തിൽ തന്നെ നമുക്ക് ക്യാൻസറിനെ പൂർണ്ണമായും മാറ്റാൻ സാധിക്കും. ശരീര ഭാഗങ്ങളിൽ കണ്ടുവരുന്ന മുഴകൾ അമിതമായി ഉണ്ടാകുന്ന രക്തസ്രാവം തുടങ്ങിയവ കാൻസറിന്റെ ലക്ഷണങ്ങളാണ്. ഇത്തരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകൾ നിസ്സാരമാക്കാതെ തുടക്കത്തിൽ തന്നെ ഒരു ഡോക്ടറുടെ നിർദ്ദേശം തേടുക.
നമ്മുടെ ശരീരത്തിലെ ഓരോ അവയവങ്ങളെയും കാൻസർ ബാധിക്കുമ്പോൾ വ്യത്യസ്തമായ ലക്ഷണങ്ങളാണ് കാണിക്കുക. അതിനാൽ സ്വയം ചികിത്സ ഒഴിവാക്കി ഡോക്ടറുടെ നിർദ്ദേശം തേടേണ്ടതാണ്. കാരണങ്ങൾ കണ്ടെത്തി ചികിത്സിക്കുമ്പോൾ ആണ് അതിന് കൂടുതൽ ഫലം ഉണ്ടാവുക. രോഗത്തെ കണ്ടുപിടിക്കാൻ പലതരം സാങ്കേതികവിദ്യകളും ഇന്ന് നമ്മുടെ ശാസ്ത്രലോകത്ത് ഉണ്ട്. രോഗം വരാതിരിക്കാൻ ആദ്യം നമ്മൾ ചെയ്യേണ്ട കാര്യമാണ് ദുശ്ശീലങ്ങൾ ഒഴിവാക്കുക എന്നത് പുകയില ആൽക്കഹോൾ എന്നിവയുടെ ഉപയോഗം വർജിക്കുക.
കൂടാതെ പ്രോട്ടീൻ കൂടുതൽ അടങ്ങിയ ബീഫ് മട്ടൻ പോർക്ക് തുടങ്ങിയ റെഡ് മീറ്റുകൾ അമിതമായി ഉപയോഗിക്കുന്നതിലൂടെ ക്യാൻസർ രോഗത്തിന് കാരണമാകാറുണ്ട്. മൈദ അടങ്ങിയിട്ടുള്ള ബേക്കറി പലഹാരങ്ങളും മധുര പലഹാരങ്ങളും കഴിക്കുന്നതു മൂലവും ക്യാൻസർ വന്നേക്കാം. മാസത്തിൽ രണ്ടോ മൂന്നോ തവണ ഫാസ്റ്റിംഗ് ചെയ്യുന്നതിലൂടെ ക്യാൻസർ വരുന്നത് തടയാൻ കഴിയും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ തുടർന്ന് കാണുക.