ക്യാൻസർ രോഗം എന്ന് പറയുമ്പോൾ തന്നെ എല്ലാവർക്കും പേടിയാണ്. ദിനംപ്രതി ക്യാൻസർ രോഗികളുടെ എണ്ണം വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ ക്യാൻസർ രോഗം വരാതെ ശ്രദ്ധിക്കാൻ നമുക്ക് ചില മാർഗങ്ങൾ എല്ലാം ചെയ്യാൻ സാധിക്കും. നാം തന്നെയാണ് നമുക്ക് അസുഖം വരുന്നതിനുള്ള കാരണം. നമ്മുടെ ജീവിതശൈലിയും ഭക്ഷണരീതികളും ആണ് ഇത്തരം അസുഖങ്ങൾക്ക് വഴിയൊരുക്കുന്നത്.
കാരണം കൂടാതെ വിട്ടുമാറാത്ത പനി, വിശപ്പില്ലായ്മ, കാരണം കൂടാതെ പെട്ടെന്ന് തൂക്കം കുറയുക, കഴലകളിൽ കാണപ്പെടുന്ന മുഴകൾ, തുടങ്ങിയവ കാൻസറിന്റെ ലക്ഷണങ്ങളാണ്. ആവശ്യമായ പരിശോധനകൾ നടത്തി ആദ്യഘട്ടത്തിൽ തന്നെ ചികിത്സിക്കുകയാണെങ്കിൽ ക്യാൻസർ രോഗം പൂർണമായും മാറ്റുവാൻ നമുക്ക് സാധിക്കും. ക്യാൻസർ ഉണ്ടാവുന്നത് നമ്മുടെ ശരീരത്തിൽ കാൻസർ കോശങ്ങൾ.
വർദ്ധിക്കുമ്പോൾ ആണ്. ഒരുതരം ക്യാൻസറിനും പല ലക്ഷണങ്ങളാണ് കണ്ടുവരുന്നത് എല്ലാത്തിനും ഒരുപോലെയല്ല. അതിനാൽ ലക്ഷണങ്ങൾ കണ്ടു തുടങ്ങുമ്പോൾ തന്നെ വൈദ്യസഹായം തേടി ചികിത്സ തുടങ്ങുകയാണെങ്കിൽ നമുക്ക് ഇത് പൂർണ്ണമായും മാറ്റാൻ സാധിക്കും. സ്ത്രീകളിൽ മാറിടങ്ങളിൽ മുഴകൾ കൊണ്ടുവരാറുണ്ട് എന്നാൽ പലരും ഇതു പുറത്തു പറയാൻ മടിക്കുന്നു. കൂടാതെ ആർത്തവ സമയത്ത് അല്ലാതെ ഉണ്ടാകുന്ന ബ്ലീഡിങ് എല്ലാം ക്യാൻസറിന്റെ ലക്ഷണങ്ങളാണ്. ഇതെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.
ക്യാൻസർ രോഗം വരാതിരിക്കാൻ നമ്മൾ പ്രധാനമായും ശ്രദ്ധിക്കേണ്ടത് പുകവലി,മദ്യപാനം തുടങ്ങിയ ദുശീലങ്ങൾ ഒഴിവാക്കേണ്ടതാണ്. കൂടാതെ നാം കഴിക്കുന്ന ആഹാരങ്ങളിൽ അടങ്ങിയിട്ടുള്ള വിഷാംശങ്ങൾ ക്യാൻസർ സെല്ലുകളെ അധികരിപ്പിക്കുന്നതിന് കാരണമാകും. അതിനാൽ ഭക്ഷണത്തിൽ ധാരാളം പച്ചക്കറികളും ഇലക്കറികളും മധുരം കുറഞ്ഞ പഴവർഗങ്ങളും ഉപയോഗിക്കുക. ഇതിലൂടെ കാൻസർ വരാതെ നോക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.