ശരീരത്തിൽ ഉണ്ടാകുന്ന വേദന കടച്ചിൽ തരിപ്പ് തുടങ്ങിയവയ്ക്ക് ഉടൻ പരിഹാരം.

പ്രായമായ ഒരിലും കുട്ടികളിലും ഗർഭിണികളിലും എല്ലാം പൊതുവെ കണ്ടുവരുന്ന ഒന്നാണ് കൈകളിലെയും കാലുകളിലെയും വേദനയും മരവിപ്പും കോച്ചി പിടുത്തവും എല്ലാം. പലപ്പോഴും ഇത് മസിലുകളുടെ താണോ എല്ലുകളുടെ താണോ അതോ ലിഗമെന്റിന്റെ പ്രശ്നമാണോ എന്ന് മനസ്സിലാക്കുവാൻ സാധിക്കാറില്ല. ഏതെങ്കിലും തരത്തിലുള്ള അപകടങ്ങൾ ഉണ്ടാവുകയാണെങ്കിൽ എല്ലുകൾക്കും മസിലുകൾക്കും ഉണ്ടാകുന്ന ക്ഷതം സംഭവിച്ചതിലൂടെയും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. എക്സ്-റേ എടുക്കുന്നതിലൂടെ ഇത്തരം പ്രശ്നങ്ങൾ ഉണ്ടോ എന്ന് പരിശോധിച്ചാൽ.

മതി. ഇത്തരം സാഹചര്യങ്ങളിൽ ഒന്നും ഉണ്ടാകാത്ത ആളുകളിൽ കണ്ടുവരുന്ന ഇത്തരം വേദനകളും തരിപ്പും മരവിപ്പുകളെയും പറയുന്ന പേരാണ് മസിൽ സ്ക്രാംപസ്. കാലിന്റെ വിരലുകൾക്കും മസിലുകൾക്കും ആണ് കൂടുതലായും കോച്ചി പിടുത്തം ഉണ്ടാകാറുള്ളത്. രാത്രിയിൽ ആയിരിക്കും ഇത്തരം വേദനകൾ കൂടുതലും അനുഭവപ്പെടുന്നത്. കുട്ടികളിലാണെങ്കിൽ പകൽ സമയം മുഴുവൻ കളിച്ചു നടന്നതിന്റെ ക്ഷീണമായി രാത്രികാലങ്ങളിൽ കൈകാലുകൾ കഴപ്പും തരിപ്പും ഉണ്ടാകാറുണ്ട്.

ശരീരത്തിലെ മസിലുകൾക്ക് കൂടുതലായി ട്രെയിൻ വരുമ്പോഴാണ് ഇത്തരം മസിൽ വേദനകൾ ഉണ്ടാകുന്നത്. ഒരുപാട് നാള് ജോലി ഒന്നും ചെയ്യാത്ത ആളുകൾ പെട്ടെന്ന് ഒരു ദിവസം കുറെ ജോലികൾ ചെയ്യുമ്പോൾ ഇത്തരം മസിൽ വേദനകൾ ഉണ്ടാകുന്നു. മസിലുകൾക്ക് ഉണ്ടാകുന്ന ഇത്തരം സ്ട്രെയിൻ കാരണമാണ് കുട്ടികൾ അധിക സമയം കളിക്കുമ്പോൾ അവർക്കുണ്ടാകുന്ന കാലു വേദനയും കഴപ്പിനും കാരണമാകുന്നത്. കൂടാതെ തുടക്കത്തിൽ ജിമ്മിൽ പോകുമ്പോൾ ഉണ്ടാകുന്ന ദേഹ അസ്വസ്ഥതകൾക്കും കാരണം ഇതാണ്.

മസിലുകൾ ശരിയായ രീതിയിൽ പ്രവർത്തിക്കുന്നതിന് അവയ്ക്ക് ആവശ്യമായ പോഷകങ്ങളും ജലാംശവും രക്തവും എത്തണം. അതിനായി നല്ലരീതിയിൽ വ്യായാമം ചെയ്യണം. ഇതിലൂടെ ഒരു പരിധിവരെ ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കും. കൂടാതെ ധാരാളം വെള്ളം കുടിക്കുകയും ചെയ്യുന്നത് നല്ലതാണ്. ഓക്സിജൻ ശരിയായ രീതിയിൽ മസിലുകളിൽ എത്തുന്നതിന് ശ്വസനസംബന്ധമായ അസുഖങ്ങൾ ഉണ്ടെങ്കിൽ അവ പരിഹരിച്ചിരിക്കണം. കൂടാതെ കാൽസ്യം വൈറ്റമിൻ സി എന്നീ മൂലകങ്ങളുടെ അഭാവവും ഇത്തരം വേദനകൾക്ക് കാരണമാണ്.

ഇവ ധാരാളം അടങ്ങിയിട്ടുള്ള പച്ചക്കറികളും പഴങ്ങളും നട്ടസുകളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. കൂടാതെ പ്രോട്ടീനുകൾ ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ ഉദാഹരണത്തിന് മുട്ടയുടെ വെള്ള പയർ മുളപ്പിച്ചത് തുടങ്ങിയവ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം. കൂടുതൽ അറിയാൻ വീഡിയോ തുടർന്ന് കാണുക.

×