ദിവസവും ഈ കാര്യം ചെയ്യുകയാണെങ്കിൽ നിങ്ങളുടെ എത്ര കടുത്ത ഉപ്പൂറ്റി വേദനയും നിമിഷനേരം കൊണ്ട് മാറ്റിയെടുക്കാം.

എത്ര മരുന്ന് കഴിച്ചിട്ടും മാറാത്ത കടുത്ത ഉപ്പൂറ്റി വേദന പലരുടെയും പ്രശ്നമാണ്. കാൽമുട്ട് വേദന നടുവേദന എന്നിവയെപ്പോലെ വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് ഉപ്പൂറ്റി വേദനയും. കാരണം നമ്മുടെ മുഴുവൻ ശരീരത്തിന്റെയും ഭാരം താങ്ങി നിർത്തുന്നത് കാൽപാദങ്ങളാണ്. കാൽപാദങ്ങളിൽ ശരിയായ രീതിയിൽ രക്തയോട്ടം ഇല്ലാത്തതുകൊണ്ട് അല്ലെങ്കിൽ കാലിനടിയിലെ പേശികൾക്ക് ഉണ്ടാകുന്ന നീർക്കെട്ട് കൊണ്ടോ ഉപ്പൂറ്റി വേദന ഉണ്ടായേക്കാം. കൂടാതെ മഠമ്പിന്റെ എല്ലിൽ ഒരു സൂചിമുന പോലെ എല്ലു വളരുന്നത് കൊണ്ടും ഉപ്പൂറ്റി വേദന ഉണ്ടാകുന്നു.

പുരുഷന്മാരിലും ഇത് കണ്ടുവരുന്നുണ്ടെങ്കിലും സ്ത്രീകളിലാണ് കൂടുതലും ഈ രോഗാവസ്ഥ ഉള്ളത്. കൂടുതൽ സമയം നിന്നുകൊണ്ട് ജോലി ചെയ്യുന്നവർക്കും തണുത്ത പ്രതലത്തിൽ നടക്കുന്നവർക്കുമാണ് ഉപ്പൂറ്റി വേദന സാധാരണമായി കണ്ടുവരാറുള്ളത്. കൂടാതെ അമിതഭാരം ഉള്ളവരിലും ഉപ്പൂറ്റി വേദന കണ്ടു വരുന്നുണ്ട്. ശരിയായ രീതിയിൽ ചെരുപ്പുകൾ ഉപയോഗിക്കാത്തത് കൊണ്ടും ഉപ്പൂറ്റി വേദന ചിലർക്ക് ഉണ്ടാകാറുണ്ട്. പ്രധാനമായും മുപ്പൂറ്റി വേദന കണ്ടു വരാറുള്ളത് രാവിലെ ഉറക്കം ഉണരുന്ന സമയത്ത് അല്ലെങ്കിൽ കൂടുതൽ സമയം ഇരുന്ന്.

എഴുന്നേൽക്കുന്ന സമയത്ത് ആണ്. നമ്മുടെ കാലിനടിയിലെ പേശികൾ ചുരുങ്ങിയിരിക്കുന്ന അവസ്ഥയിലാണ് നമുക്ക് ഉപ്പൂറ്റി വേദന അനുഭവപ്പെടുന്നത്. രാവിലെ എഴുന്നേറ്റ് കുറച്ചു ദൂരം നടന്നു കഴിയുമ്പോൾ വേദന കുറയുന്നതായി നമുക്ക് കാണാം. ചിലർക്ക് ഉപ്പൂറ്റി വേദനയോടു കൂടെ ഉപ്പൂറ്റിയിൽ നീരോ ചുവന്ന നിറമോ ഉണ്ടാകാറുണ്ട്. ഇത്തരം ഉപ്പൂറ്റി വേദനകൾക്ക് ഹോസ്പിറ്റലിൽ പോകാതെ തന്നെ നമുക്ക് മാറ്റിയെടുക്കാൻ സാധിക്കും. ഉപ്പൂറ്റി വേദന ഉള്ളവർ തണുത്ത പ്രതലത്തിലൂടെ നടക്കുമ്പോൾ സോക്സ് ചെരിപ്പ് ഉപയോഗിക്കുവാൻ ശ്രദ്ധിക്കുക.

അധികം സമയം നിന്നുകൊണ്ട് ജോലി ചെയ്യുന്നവർ ഇടയ്ക്ക് ഇരുന്ന് റസ്റ്റ് എടുത്ത് കാലുകൾക്ക് മസാജ് കൊടുത്തശേഷം ജോലി തുടരുവാൻ ശ്രമിക്കുക. കൂടാതെ ചില എക്സസൈസുകളും ഇതിനായി ചെയ്യാം. രാവിലെ ഉറക്കം ഉണരുമ്പോൾ തന്നെ കാലുകൾ നിവർത്തിവെച്ച് കാൽവിരലുകൾ മുകളിലോട്ടും താഴേക്കും ആക്കി കാലുകൾക്ക് വ്യായാമം നൽകുക.

ഇങ്ങനെ ചെയ്യുമ്പോൾ കാലിനടിയിലെ പേശികൾ ലൂസ് ആവുകയും ഉപ്പൂറ്റി വേദനയ്ക്ക് ആശ്വാസം ലഭിക്കുകയും ചെയ്യുന്നു. കൂടാതെ തണുത്ത വെള്ളം കുപ്പിയിൽ നിറച്ച് ആ കുപ്പി കാലിൽ അടിയിൽ വെച്ച് ഉരുട്ടുക. ഇത് നീർക്കെട്ട് കുറയ്ക്കുന്നതിനും വേദന കുറയ്ക്കുന്നതിനും സഹായിക്കും. കൂടാതെ രാവിലെ ഉറക്കം ഉണരുമ്പോൾ തന്നെ കാലിന്റെ അടിഭാഗം കൈകൊണ്ട് നന്നായി മസാജ് ചെയ്തു കൊടുക്കുക. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.