എത്ര കൂടിയ ഷുഗറും നോർമൽ ആക്കാൻ ഈ ജ്യൂസ് കഴിച്ചാൽ മതി.

ജീവിതശൈലി രോഗങ്ങൾ പ്രയാസപ്പെടുന്നവരാണ് പലരും. പ്രമേഹവും കൊളസ്ട്രോളും തൈറോയ്ഡും പോലുള്ള ജീവിതശൈലി രോഗങ്ങൾ നിരന്തരം നമ്മെ വേട്ടയാടി കൊണ്ടിരിക്കുകയാണ്. ഇതിന് പ്രധാനമായും കാരണമാകുന്നത് നമ്മുടെ ജീവിതശൈലിയും ഭക്ഷണരീതികളും ആണ്. വ്യായാമങ്ങൾ ഇല്ലാത്ത ജീവിതരീതി നിങ്ങളുടെ കൊളസ്ട്രോൾ വർധിപ്പിക്കുന്നതിനും പ്രമേഹം വർദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു. അമിതമായി കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെയും മധുര പലഹാരങ്ങൾ ശീതള പാനീയങ്ങൾ.

എന്നിവ ധാരാളമായി ഉപയോഗിക്കുന്നതുകൊണ്ടും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വർദ്ധിക്കുകയും തൽഫലമായി പ്രമേഹം കൂടാൻ ഇടയാക്കുകയും ചെയ്യുന്നു. നമ്മുടെ ശരീരത്തിൽ അമിതമായി വരുന്ന ഗ്ലൂക്കോസിനെ നമ്മുടെ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഇൻസുലിൻ വിഘടിപ്പിച്ച് എനർജി ആക്കി മാറ്റുന്നു. എന്നാൽ ശരീരത്തിൽ ഇൻസുലിന്റെ അളവ് കുറയുമ്പോഴാണ് പ്രമേഹം കൂടുന്നത്. നമ്മൾ ഫാസ്റ്റിംഗിൽ പ്രമേഹം പരിശോധിക്കുമ്പോൾ 110 നു മുകളിലാണ് റിസൾട്ട് എങ്കിൽ പ്രീ ഡയബറ്റിക് സ്റ്റേജിൽ ആണ് എന്ന് പറയാം.

അസുഖം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാളും നല്ലതാണല്ലോ അസുഖം വരാതെ സൂക്ഷിക്കുന്നത്. കാരണം കണ്ടെത്തി അവ വരാതിരിക്കുന്നതിന് വേണ്ട മാർഗ്ഗങ്ങൾ ചെയ്യുകയാണെങ്കിൽ ഇത്തരം ജീവിതശൈലി രോഗങ്ങളിൽ നിന്നും നമുക്ക് രക്ഷനേടാം. കൃത്യമായ ഭക്ഷണരീതിയും വ്യായാമവും ജീവിതശൈലിയും കൊണ്ടുവരുകയാണെങ്കിൽ നമുക്ക് ഇത്തരം രോഗങ്ങളെ തടയാൻ സാധിക്കും. കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ അതായത് അരി ഭക്ഷണങ്ങൾ ഗോതമ്പ് ചോളം റാഗി തുടങ്ങിയവരുടെ ഉപയോഗം.

താരതമ്യേനെ കുറയ്ക്കുകയും മധുര പലഹാരങ്ങളുടെയും പഞ്ചസാരയുടെയും ഉപയോഗം പൂർണ്ണമായും ഒഴിവാക്കുകയും ചെയ്താൽ ഒരു പരിധിവരെ മരുന്നുകൾ ഒന്നുമില്ലാതെ തന്നെ നമുക്ക് പ്രമേഹം നോർമൽ റേഞ്ചിലേക്ക് കൊണ്ടുവരാൻ സാധിക്കും. പ്രമേഹം കൂടുമ്പോൾ അത് മറ്റു പല അസുഖങ്ങൾക്കും കാരണമായേക്കാം. പ്രമേഹം കൂടുതലുള്ളവരിൽ ക്ഷീണം തളർച്ച സ്കിന്നിന് ഉണ്ടാകുന്ന ചൊറിച്ചിൽ നിറവ്യത്യാസങ്ങൾ തുടങ്ങിയവ ഉണ്ടാകും. അത്തരം ബുദ്ധിമുട്ടുകൾ കണ്ടു തുടങ്ങുമ്പോൾ തന്നെ.

നാം പ്രമേഹം പരിശോധിച്ചു വേണ്ട പ്രതിവിധികൾ ചെയ്യേണ്ടതാണ്. കൃത്യമായ ആഹാരരീതി കൊണ്ടുപോരുകയാണെങ്കിൽ പ്രമേഹത്തെ നമുക്ക് പൂർണ്ണമായും ഇല്ലാതാക്കാൻ സാധിക്കും. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളും കൂടാതെ പച്ചക്കറികൾ ധാരാളമായി വേവിച്ച് കഴിക്കുകയും ചെയ്യുന്നത് ഷുഗർ ലെവൽ താഴ്ത്തി കൊണ്ടുവരാൻ സഹായിക്കും. മധുരം കുറഞ്ഞ പഴങ്ങളും ആഹാരത്തിൽ ഉൾപ്പെടുത്താം. കൂടുതൽ അറിയുവാൻ വീഡിയോ കാണുക.