ഈ കാര്യങ്ങൾ അറിഞ്ഞാൽ മുട്ട് വേദന എന്നന്നേക്കുമായി മാറ്റാം

മുട്ട് വേദന ഇന്ന് പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ്. പ്രധാനമായും എല്ലുകളിൽ ഉണ്ടാകുന്ന തേയ്മാനം വാതം എന്നിവയാണ് മുട്ടു വേദനഉണ്ടാക്കാനുള്ള കാരണങ്ങൾ എങ്കിലും വേറെയും പല കാരണങ്ങളുണ്ട്. നമ്മുടെ മുട്ടിന്റെ ജോയിന്റ് ഭാഗത്ത് രണ്ട് എല്ലുകൾ കൂടിച്ചേർന്നിട്ടാണുള്ളത്. അതിനിടയിൽ ഒരു ഗ്യാപ്പ് ഉണ്ടാകും. ഉണ്ടാക്കിയത് സിനോവിയൽ ജോയിന്റ് എന്ന് പറയുന്ന ജോയിന്റ് ആണ്.

ഇതിന്റെ മേലെയുള്ള തരുണാസ്ഥി എന്ന് പറയുന്ന ഭാഗത്താണ് തേയ്മാനം ആദ്യം ഉണ്ടാകുന്നത്. ഇതിന്റെ ഇടയിലുള്ള ദ്രവം കുറയുകയും പരസ്പരം ഘർഷണം കൂടുകയും ചെയ്താണ് തേയ്മാനം ഉണ്ടാകുന്നത്. നടക്കുമ്പോൾ ക്രാക്കിംഗ് സൗണ്ട് ഉണ്ടാകുന്നത് ഈ തെയ്മാനം മൂലമാണ്. വാതംമുള്ള ആളുകളിൽ സൗണ്ടിന് പകരം നീരിക്കെട്ടാണ് ഉണ്ടാകുന്നത്. അഡ്വാൻസ്ഡ് ഏയ്ജ് ഉള്ള ആളുകളിലാണ് ഇത്തരത്തിൽ ഉണ്ടാകുന്നത്.

എന്നാണ് പൊതുവേ പറയാറ്. പക്ഷേ നല്ലവണ്ണം അധ്വാനിക്കുന്ന ഭക്ഷണത്തിൽ നല്ല നിയന്ത്രണമുള്ള ആളുകളെ ഇത്തരത്തിലുള്ള ബുദ്ധിമുട്ട് കാണാറില്ല. കാൽസ്യം ഫോസ്ഫറസ് തുടങ്ങിയ ലവണങ്ങളാണ് എല്ലിന് ബലം കൊടുക്കുന്നത്. എന്നാൽ വിറ്റാമിൻ ഡിയുടെ കുറവ് ഇതിനെ നേരിട്ടല്ലാതെ സ്വാധീനിക്കുന്നുണ്ട്. അതെങ്ങനെയാണെന്ന് വെച്ചാൽ വിറ്റാമിൻ ഡിയുണ്ടെങ്കിൽ മാത്രമേ കാൽസ്യം ഫോസ്ഫറസും വലിച്ചെടുക്കുകയുള്ളൂ. പലതരത്തിലുള്ള ലവണങ്ങൾ കിട്ടുന്നത് നോൺവെജ് പയർ വർഗ്ഗങ്ങൾ പോലുള്ള ഭക്ഷങ്ങളിലൂടെയാണ്.

അതുകൊണ്ടുതന്നെ ഇത്തരം ഭക്ഷണങ്ങൾ നമ്മുടെ ജീവിത ക്രമത്തിൽ ഉൾപ്പെടുത്തുക എന്നത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. പയർ പോലുള്ളവ കഴിക്കുന്നത് വളരെ നല്ലതാണ്, പ്രധാനമായും ഇത് മുളപ്പിച്ച് കഴിക്കുന്നത് ശരീരത്തെ വളരെ നല്ലതാണ്. എല്ലുകളുടെ ബലം കൂട്ടുന്നതിന് വേണ്ടി ഇത്തരം ഭക്ഷണങ്ങൾ ഉൾപ്പെടുത്തേണ്ടതാണ്. വ്യായാമം എലകളുടെ ബലം കൂട്ടുന്നതിന് നല്ലൊരു മാർഗമാണ് സൈക്ലിങ് പോലുള്ള വ്യായാമ രീതികളാണ് ഉത്തമം. അതുപോലെ നമ്മുടെ വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്തേണ്ടതാണ്.

പ്രധാനമായും ആമവാതം പോലുള്ള രോഗങ്ങൾക്ക് ഗട്ട് ഹെൽത്ത് ഇൻ ചെയ്യേണ്ടത് അത്യാവശ്യമാണ്. അതിനായി വയറിൽ നല്ല ബാക്ടീരിയകളുടെ വളർച്ച കൂട്ടുക. ഇതിനായി സ്വീകരിക്കാവുന്ന ഭക്ഷണമാണ് പ്രോബയോട്ടിക്കുകൾ. നമുക്ക് ഏതു ലവണമാണ് കുറവ് എന്ന് മനസ്സിലാക്കി അത് കൊടുക്കുക എന്നുള്ളതാണ് ഉചിതമായ മാർഗം. കൂടുതൽ വിശദമായ കാര്യങ്ങൾ ഇതുമായി ബന്ധപ്പെട്ട് താഴെ കൊടുത്ത വീഡിയോൽ ഉണ്ട്