ഫ്രിഡ്ജിൽ വച്ച ഭക്ഷണം നിങ്ങളെ രോഗിയാക്കാം.

ഭക്ഷണങ്ങളും ഭക്ഷണപദാർത്ഥങ്ങളും ഫ്രിഡ്ജിൽ വച്ച് ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാൽ നാമറിയാതെ പോയ ഒരു സത്യമുണ്ട്. ഫ്രിഡ്ജിൽ ഭക്ഷണം വയ്ക്കുന്നത് പൂർണ്ണമായും കേടുകൂടാതെ ഇരിക്കാൻ സഹായിക്കും എന്ന ചിന്താഗതിയാണ് എല്ലാവർക്കും. എന്നാൽ ഇതിൽ ഒരു തിരുത്തുണ്ട് ചിലപ്പോൾ ഫ്രിഡ്ജിൽവച്ച് ഭക്ഷണം കഴിക്കുന്നത് നിങ്ങളെ വലിയൊരു രോഗിയാക്കി മാറ്റാം.

അതെങ്ങനെയാണെന്നല്ലേ. രണ്ടോ മൂന്നോ അതല്ലെങ്കിൽ നാലോ ദിവസത്തെ ഭക്ഷണം ഒന്നിച്ച് ഉണ്ടാക്കി അത് ഫ്രിഡ്ജിൽ വച്ച് വീണ്ടും വീണ്ടും എടുത്തു കഴിക്കുന്നത് പലരുടെയും ശീലമാണ്. ഒരിക്കലും ഫ്രിഡ്ജിൽ വയ്ക്കുമ്പോൾ ഭക്ഷണത്തിലെ ബാക്ടീരിയ നശിക്കുന്നില്ല. അവ നിഷ്ക്രിയ അവസ്ഥയിലേക്ക് പോകുകയാണ് ചെയ്യുന്നത്. ഒരു ഭക്ഷണമുണ്ടാക്കി രണ്ടോ മൂന്നോ മണിക്കൂർ ആകുമ്പോൾ തന്നെ ഭക്ഷണത്തിൽ.

ബാക്ടീരിയകൾ പ്രവർത്തിച്ചു തുടങ്ങുന്നു. അതുകൊണ്ടുതന്നെ നമ്മൾ ഇപ്പോൾ ഭക്ഷണം ഉണ്ടാക്കി ഒരു നേരത്തെ കഴിച്ച് ആ ഭക്ഷണം ഫ്രിഡ്ജിൽ കയറ്റി വയ്ക്കുമ്പോൾ ഫ്രിഡ്ജിൽ ഉള്ള സമയത്ത് ആ ബാക്ടീരിയകൾപ്രവർത്തിക്കുന്നില്ല എന്ന് മാത്രമാണ് ഉള്ളത്. അതേ ഭക്ഷണം അടുത്ത ദിവസമോ അതില്ലെങ്കിൽ കുറച്ചു കഴിഞ്ഞു പുറത്തേക്ക് എടുക്കുന്ന ആ സമയത്ത് വീണ്ടും പ്രവർത്തിച് തുടങ്ങുന്നു അപ്പോൾ ആ ഭക്ഷണത്തിൽ.

ഉള്ള ബാക്ടീരിയകളുടെ എണ്ണം വർദ്ധിക്കുകയാണ് ചെയ്യുന്നത്. വീണ്ടും ഈ ഭക്ഷണം ഫ്രിഡ്ജിൽ കയറ്റി വയ്ക്കുമ്പോൾ പ്രവർത്തിക്കാതിരിക്കുകയും ബാക്ടീരിയയുടെ എണ്ണം കൂടുകയും ആക്ടീവ് സ്റ്റേജിലേക്ക് മാറുകയും ചെയ്യുന്നു. അപ്പോൾ രണ്ടോ മൂന്നോ ദിവസം ഇതേപോലെ ഉപയോഗിക്കുമ്പോൾ അവസ്ഥ പറയേണ്ടതില്ലല്ലോ. ഇപ്പോൾ വയറു സംബന്ധമായ പല പ്രശ്നങ്ങൾക്കും പ്രധാനകാരണം ഇതാണ്.

പരമാവധി ഭക്ഷണം ഇങ്ങനെ സൂക്ഷിക്കാതിരിക്കുന്നതാണ് നല്ലത്. ഇങ്ങനെ അഥവാ സൂക്ഷിക്കുന്നുണ്ടെങ്കിൽ തന്നെ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം ഓരോ ദിവസത്തെയും ഓരോ പാത്രങ്ങളിലായി വേറെ വേറെ മാറ്റിവെക്കുക. എടുത്ത പാത്രം വീണ്ടും തിരിച്ച് അതിലേക്ക് തന്നെ വയ്ക്കേണ്ട കാര്യമില്ല. പിന്നെ പച്ചക്കറി പഴങ്ങൾ പോലുള്ളവ ഫ്രിഡ്ജിൽവച്ച് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ഫ്രിഡ്ജിൽ വയ്ക്കുമ്പോൾ അതിന്റെ പോഷകങ്ങൾ നഷ്ടപ്പെടുകയാണ് ഉണ്ടാകുന്നത്. ഈ കാര്യം സംബന്ധിച്ച് കൂടുതൽ അറിയാനായി താഴെ കാണുന്ന വീഡിയോ കാണുക.