കുടംപുളിയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുമ്പോൾ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

നമ്മുടെ നാട്ടിൽ പൊതുവായി കറികളിൽ എല്ലാം ഉപയോഗിച്ച് വരുന്ന ഒരു ഇനം പുളിയാണ് കുടംപുളി. രുചിയിലും ഔഷധഗുണത്തിലും കുടംപുളി മുമ്പിൽ തന്നെ. പലയിടങ്ങളിലും ഇത് പല പേരുകളിലാണ് അറിയപ്പെടുന്നത്. പിണം പുളി, പെരുംപുളി, പിണർ, മീൻ പുള്ളി എന്നിങ്ങനെയാണ് അവ. പൊതുവായി നാം മീൻകറിയിലാണ് കുടംപുളി ഉപയോഗിക്കാറുള്ളത്. കുടം പോലെ പല പല ഭാഗങ്ങളായി ഉള്ളിൽ വിത്തുകൾ നിറഞ്ഞ രീതിയിലാണ് കുടംപുളി കാണപ്പെടുന്നത്. ഇതിന്റെ പഴം ഉണക്കിയാണ് കുടംപുളിയായി ഉപയോഗിക്കുന്നത്.

ആരോഗ്യ ഗുണങ്ങളാൽ സമ്പന്നനാണ് കുടംപുളി. ആയുർവേദത്തിൽ കഫം അതിസാരം തുടങ്ങിയവയ്ക്ക് ജാതിക്കയോടൊപ്പം കുടംപുളി ഉപയോഗിക്കാറുണ്ട്. കൂടാതെ കഫം അതിസാരം വാതരോഗങ്ങൾ തുടങ്ങിയവയ്ക്കുള്ള ഔഷധങ്ങൾ ഉണ്ടാക്കുന്നതിലും ആയുർവേദത്തിൽ കുടംപുളി പൊതുവായി ഉപയോഗിക്കുന്നു. ശരീരത്തിലെ കൊഴുപ്പ് നീക്കുന്നതിന് കുടംപുളി വലിയ സ്ഥാനം വഹിക്കുന്നുണ്ട്. അതിനായി ഉപയോഗിക്കുന്ന പുളി ലേഹ്യത്തിൽ പ്രധാന ചേരുവ കുടംപുളിയാണ്. ഗർഭാശയ രോഗങ്ങൾക്കുള്ള ഔഷധങ്ങൾ ഉണ്ടാക്കുന്നതിലും കുടംപുളി.

ഉപയോഗിക്കുന്നു. ആരോഗ്യഗുണങ്ങളാൽ സമ്പന്നനായ കുടംപുളിക്ക് മാർക്കറ്റിൽ വലിയ വിലയാണ്. തടി കുറയ്ക്കുന്നതിനുള്ള ഗുളിക വരെ കുടംപുളി ഉപയോഗിച്ച് ഉണ്ടാക്കുന്ന ലഭ്യമാണ്. അതിനാൽ തന്നെ ഇതിനെ വിപണന സാധ്യത വളരെയേറെ വർധിച്ചിട്ടുണ്ട്. ദഹനസംബന്ധമായ പ്രശ്നങ്ങൾ തടയുന്നതിനും ശരീരത്തിലെ ഊർജ്ജം വർദ്ധിപ്പിക്കുന്നതിനും ശരീരത്തിൽ ഉണ്ടാകുന്ന വിഷാംശങ്ങളെ പുറന്തള്ളുന്നതിനും കുടംപുളി സഹായിക്കുന്നു. ഹൃദയസംബന്ധമായ എല്ലാത്തരം അസുഖങ്ങൾക്കും കുടംപുളി ഔഷധമായി ഉപയോഗിക്കുന്നു.

രണ്ടുമൂന്നു മണിക്കൂർ വെള്ളത്തിൽ കുതിർത്ത കുടംപുളി ഒരു ഗ്ലാസ് വെള്ളത്തിൽ ഇട്ട് മൺകലത്തിൽ തിളപ്പിച്ച് എടുത്തതിനുശേഷം ഒരു കുപ്പിയിൽ ഒഴിച്ചു വയ്ക്കുക. ഇത് ദിവസവും ഭക്ഷണത്തിനു മുൻപ് കഴിക്കുകയാണെങ്കിൽ അടിവയറ്റിൽ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പിനെ നീക്കം ചെയ്യാൻ സഹായിക്കും. ശരീരഭാരം കുറയ്ക്കുന്നതോടൊപ്പം ഹൃദയത്തെ സംരക്ഷിക്കുകയും ശരീരത്തിന് ആവശ്യമായ ഊർജ്ജം തരുകയും ചെയ്യുന്നു. കൂടാതെ ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളുന്നതിനും എല്ലുകൾക്ക് ആവശ്യമായ ബലം നൽകുന്നതിനും.

കുടംപുളി പാനീയം കുടിക്കാം. നല്ല രീതിയിൽ ലഭിക്കുന്നതിനും മോണകളുടെ ആരോഗ്യത്തിനും കുടംപുളി ഉത്തമമാണ്. ചുണ്ട് കൈകാലുകൾ എന്നിവ വിണ്ടുകറി ഉണ്ടാകുന്ന അസ്വസ്ഥതയ്ക്ക് കുടംപുളിയുടെ വിത്തിൽ നിന്നും എടുക്കുന്ന എണ്ണ ഉപയോഗിക്കാം. കിഴി പിടിക്കുന്നതിന് മറ്റു ഇലകളോടൊപ്പം കുടംപുളിയും ഉപയോഗിക്കുന്നു. കൂടുതൽ അറിയുവാൻ വീഡിയോ തുടർന്ന് കാണുക.