തുടയിടുക്കിൽ ഉണ്ടാകുന്ന കറുപ്പ് നിറം പൂർണമായും മാറ്റാം.

വളരെയധികം ആളുകൾക്ക് ഉള്ള ഒരു പ്രശ്നമാണ് തുടയിടുക്കിൽ ഉണ്ടാകുന്ന കറുപ്പുനിറം. ഇത് ഉണ്ടാകുന്നതിന് പല കാരണങ്ങളുമുണ്ട്. എന്തെങ്കിലും തരത്തിലുള്ള ഇൻഫെക്ഷൻ കൊണ്ടോ അല്ലെങ്കിൽ ഏതെങ്കിലും മരുന്നുകളുടെ റിയാക്ഷൻ അല്ലെങ്കിൽ ഹോർമോൺ വ്യതിയാനം ഉണ്ടാകുമ്പോഴോ ചർമ്മത്തിൽ ഇത്തരത്തിലുള്ള പാടുകൾ ഉണ്ടാകുന്നു. സ്വകാര്യ ഭാഗങ്ങളിൽ ഉണ്ടാകുന്ന ഇത്തരം കറുപ്പുനിറം മാറ്റുന്നതിന് അവ ഉണ്ടാകുന്നതിനുള്ള കാരണം മനസ്സിലാക്കി വേണം അതിനു വേണ്ട പരിഹാരവും കണ്ടെത്താൻ.

സാധാരണഗതിയിൽ ഉണ്ടാകുന്ന കറുപ്പ് നിറമാണ് എങ്കിൽ അവ പൂർണമായും മാറ്റുന്നതിനും ഇൻഫെക്ഷൻ ചൊറിച്ചിൽ തുടങ്ങിയവ പൂർണമായും മാറ്റുന്നതിനും ചില വഴികൾ ഉണ്ട്. നമ്മുടെ വീടുകളിൽ തന്നെ നാം ഉപയോഗിക്കുന്ന സാധനങ്ങൾ ഉപയോഗിച്ച് സ്വകാര്യഭാഗങ്ങളിൽ ഉണ്ടാകുന്ന ഇത്തര കറുപ്പ് നിറങ്ങൾ നമുക്ക് മാറ്റിയെടുക്കാം. അതിനായി ചെയ്യുന്ന ആദ്യത്തെ വഴി ഉരുളക്കിഴങ്ങ് ഉപയോഗിച്ചാണ്. ഒരു ഉരുളക്കിഴങ്ങ് എടുത്ത് കഴുകി വൃത്തിയാക്കി ഗ്രേറ്റ് ചെയ്ത് എടുക്കുക.

ശേഷം ഗ്രേറ്റ് ചെയ്ത ഉരുളക്കിഴങ്ങ് പിഴിഞ്ഞ് അതിന്റെ ജ്യൂസ് മാത്രം എടുക്കുകയും ശേഷം അതിന്റെ ചണ്ടി മാറ്റിവയ്ക്കുകയും ചെയ്യുക. പിഴിഞ്ഞു വച്ച ഉരുളക്കിഴങ്ങ് ജ്യൂസിലേക്ക് അരമുറി ചെറുനാരങ്ങയുടെ നീരും മൂന്നോ നാലോ തുള്ളി ടി ട്രീ ഓയിൽ ചേർക്കുക. ഈ ഓയിൽ നിർബന്ധമില്ല. തുടയിടുക്ക് ആദ്യം ചൂടുവെള്ളം ഉപയോഗിച്ച് നന്നായി കഴുകി വൃത്തിയാക്കുക. അതിനുശേഷം ഉരുളക്കിഴങ്ങ് പിഴിഞ്ഞു മാറ്റിവച്ച ചണ്ടി കൊണ്ട് തുടയിടുക്ക് സർക്കുലർ മോഷനിൽ നന്നായി സ്ക്രബ്ബ് ചെയ്യുക.

അഞ്ചു മിനിറ്റ് നേരം സ്ക്രബ്ബ് ചെയ്ത ശേഷം തയ്യാറാക്കി വെച്ച ഉരുളക്കിഴങ്ങ് ജ്യൂസ് പുരട്ടി കൊടുക്കുക. ഇത് തുടങ്ങിയത് ശേഷം കഴുകി കളയുകയോ കുളിക്കുകയോ ചെയ്യാവുന്നതാണ്. ഇതിനുള്ള രണ്ടാമത്തെ മാർഗ്ഗമാണ് ഒരു ബൗളിലേക്ക് ഒരു സ്പൂൺ കറ്റാർവാഴ ജെല്ലി എടുക്കുക. ഇതിലേക്ക് അര ടീസ്പൂൺ ഗ്ലീസറിൻ ചേർത്ത് ഒരു ടീസ്പൂൺ വൈറ്റമിൻ ഇ ഓയിൽ കൂടെ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക.

ഇത് ഒരു ക്രീമിന്റെ രൂപത്തിലാകുന്നത് വരെ മിക്സ് ചെയ്യുകയും ശേഷം ഒരു ടിന്നിൽ ആക്കി സൂക്ഷിക്കുകയും ചെയ്യാം. രാവിലെ കുളി കഴിഞ്ഞതിനുശേഷം രാത്രി ഉറങ്ങുന്നതിനു മുൻപ് ഈ ക്രീം തുടയിടുക്കുകളിൽ പുരട്ടി അങ്ങനെ വയ്ക്കുക. ഇത് തുടർച്ചയായി ഉപയോഗിക്കുന്നതിലൂടെ വലിയ മാറ്റം അറിയാൻ സാധിക്കും. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.