പുരികത്തിനു നിറം കിട്ടാൻ ഈ കൺമഷി

മുഖ സൗന്ദര്യത്തിൽ നമ്മൾ ഏറ്റവും പ്രാധാന്യം കൊടുക്കുന്ന ഒന്നാണ് പുരികം. പലർക്കും പുരികത്തിന് കട്ടി കുറവ് നിറം കുറവ് തുടങ്ങി പ്രശ്നങ്ങൾ ഉണ്ടാവാറുണ്ട്. ഇതിനായി പല തരത്തിലുള്ള സൗന്ദര്യ വസ്തുക്കളും നാം ഉപയോഗിക്കാറുണ്ട്. എന്നാൽ ഒത്തിരി ദോഷമായി മുഖത്തിനെ ബാധിക്കാറുണ്ട്. എന്നാൽ വീട്ടിൽ തന്നെ നമുക്ക് സ്വന്തമായി ഇതിന് പരിഹാരം കാണാം.

ഇതിനായി കണ്മഷി ഉണ്ടാക്കാം. കണ്മഷി ഉണ്ടാക്കാനായി മൈലാഞ്ചി ഇല, ഒരു ചെറു നാരങ്ങാ,, തുളസി, കയ്യോന്നി, പനികൂർക്ക എന്നിവയാണ് വേണ്ടത്. ഇത് എല്ലാം എടുത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക. ചെറുനാരങ്ങയുടെ നീരാണ് ഇതിലേക്ക് ഒഴിക്കേണ്ടത്. അരച്ചെടുക്കുന്ന സമയത്ത് അല്പം വെള്ളവും ചേർത്ത് അരയ്ക്കുക. പിന്നീട് ഇത് നന്നായി അരിച്ചെടുക്കുക.

ഇതിലേക്ക് ഒരു കോട്ടൺ തുണി ഇട്ട് ഒപ്പി എടുക്കുക 15 മിനുട്ട് കഴിഞ്ഞ് ഇത് ഉണക്കി വീണ്ടും ഒന്ന് കൂടെ മുക്കി എടുക്കുക.അടുത്ത ഘട്ടം വിളക്ക് എടുത്ത് അടുപ്പിൽ വെക്കുക. ഉണക്കി വച്ച കോട്ടൺ തുണി ചെറിയ കഷ്ണങ്ങൾ ആക്കി തിരിയാക്കി എടുക്കുക. പിന്നീട് എണ്ണ എടുക്കുക. വിളിക്കില്ല എണ്ണ ഒഴിച്ച ശേഷം ഇതിലേക്ക് തിരി ഇട്ട് വെക്കുക. ഇത് കത്തിച്ച ശേഷം ഒരു കാലം കൊണ്ട് മൂടി വെക്കുക.

രാത്രി ഇങ്ങനെ ചെയ്ത് വെക്കുക. രാവിലെ ആവുമ്പോളേക്ക് ഇത് പകമായിരിക്കും. പിന്നീട് ഈ കലത്തിൽ നിന്ന് കരി കിട്ടും.ഈ കരി എടുത്ത് ഇതിലേക്ക് ആവണകണ്ണ ഒഴിച്ച് ചേർത്ത് കൊടുക്കുക നന്നായി ഇളക്കി മിക്സ്‌ ചെയ്യുക. വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന കണ്മഷി നല്ല ഫലം തരും. കൺമഷിയിൽ അടങ്ങിയ മൈലാഞ്ചി നല്ല നിറം തരാൻ സഹായിക്കുന്നു. ​

ഈ കൺമഷി പുരികത്തിൽ തേച്ച കൊടുക്കുക .നല്ല കറുപ്പ് നിറം ലഭിക്കുന്നതാണ് .ഒരു തവണ ഉപയോഗിക്കുമ്പോൾ തന്നെ നല്ല രീതിയിലുള്ള മാറ്റം കാണാൻ കഴിയും . ഇത് നിങ്ങളുടെ പുരികത്തിനു കൂടുതൽ സൗന്ദര്യം ഉണ്ടാവും . നമുക്ക് തന്നെ വളരെ എളുപ്പത്തിൽ ഈ കൺമഷി ഉണ്ടാക്കാൻ കഴിയും . മായങ്ങൾ ഒന്നും ചേർക്കാത്തതിനാൽ ഇത് ഉപയോഗിക്കുന്നത് കൊണ്ട് നമ്മുടെ മുഖത്തിനു യാതൊരു കേടുപാടും ഉണ്ടാവുന്നില്ല . കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന വീഡിയോ കാണൂ .