വായ്പുണ്ണ് എളുപ്പത്തിൽ മാറ്റാൻ ഒരു വിദ്യ

ഇന്ന് നിരവധി പേരിൽ കണ്ടുവരുന്ന അല്ലെങ്കിൽ ഒരുപാട് പേർ അനുഭവിക്കുന്ന പ്രശ്നമാണ് വായ്പുണ്ണ്. സാധാരണയായി വായ്പുണ്ണ് കണ്ടുവരുന്നത് ചുണ്ടിൽ, വായയിൽ, നാക്കിൽ, കവിളിൽ ആയിട്ടാണ്. വായ്പുണ്ണ് കാരണം ഒത്തിരി പ്രശ്നങ്ങൾ വായ്പുണ്ണ്, വേദനയും രക്തസ്രാവവും തുടങ്ങിയ അസ്വസ്ഥതകൾ ഉണ്ടാവുന്നു. പ്രധാനമായും വായപ്പുണ്ണ് വരാനുള്ള കാരണം വിറ്റാമിൻ ബി അയൺ സിംങ്ക്കുറവുമൂലവും വരുന്നു. കൂടാതെ മോണയിൽ ഉണ്ടാകുന്ന ഇൻഫെക്ഷൻ മൂലവും വായിപ്പുണ്ട് വരുന്നതിന് മറ്റൊരു കാരണമാണ്.

മാനസിക സമ്മർദ്ദം ഉള്ളവരിലും വായ്പ്പുണ്ണ് വരുന്നത് കാണാൻ സാധിക്കും. സ്ത്രീകൾക്ക് ആർത്തവ സമയത്തും ഇങ്ങനെ വരുന്നത് കാണാൻ കഴിയും. കുട്ടികളിൽ കൂടുതലായും കാണുന്നത് പരീക്ഷ സമയങ്ങളിലാണ്. കാരണം പേടിയാണെന്ന് മനസ്സിലാക്കാൻ കഴിയുന്നു. ഡയബറ്റിസ് ഉള്ള ആളുകളിലും പുകവലിക്കുന്ന ആളുകളിലും ഷുഗറിൽ ആളുകളിലും വായ്പുണ്ണ് ഉണ്ടാവുന്നു. ഉറക്കക്കുറവ് കാരണം വരാനുള്ള സാധ്യതയുണ്ട്. സാധാരണയായി ദഹനം കൃത്യമായി നടക്കാത്തവരിൽ വയറിന് ബുദ്ധിമുട്ടുള്ളവരിലും വായ്പുണ്ണ് കാണാറുണ്ട്.

ഇത്തരത്തിലുള്ള പല രോഗങ്ങളും വായ്പുണ്ണ് വരാൻ വഴിയൊരുക്കുന്നു. സാധാരണ വായ്പുണ്ണ് ഒരു സെന്റീമീറ്റർ വരെ ഉണ്ടാവുന്നു എന്നാൽ ഇത് കഴിഞ്ഞാൽ അതുപോലെ വായ്പുണ്ണ് കൂടുതൽ ദിവസം രണ്ടാഴ്ചയിൽ അധികം നീണ്ടുനിൽക്കുമ്പോഴും ഒരേ സ്ഥലത്ത് തന്നെ വരുമ്പോഴും ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. കൂടാതെ ശരീരത്തിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ജോയിന്റ് വേദനകൾ ഉണ്ടെങ്കിൽ കൃത്യമായ മെഡിസിൻ എടുക്കേണ്ടതാണ്. ഇത്തരം ലക്ഷണങ്ങൾ ഉള്ളവർ ബ്രഷ് തേക്കുമ്പോൾ രക്തം ശ്രവമുള്ളവരാണെങ്കിൽ അത് ശ്രദ്ധിച്ച് ചെയ്യുക.

ഭക്ഷണം കഴിക്കുമ്പോൾ അറിയാതെ വായ കടിക്കുമ്പോഴും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട് അത് ശ്രദ്ധിക്കുക. ദഹനം നടക്കാനായുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നത് നല്ലതായിരിക്കും. കൂടാതെ ഭക്ഷണത്തിൽ ഉള്ള എരിവ് കുറയ്ക്കാം. വായ്പുണ്ണ് സമയത്ത് വേദന കുറയ്ക്കാനായി തേന് വെളിച്ചെണ്ണ എന്നിവ പുരട്ടാവുന്നതാണ്.

പച്ചമോര് വായിൽ കുറച്ചുനേരം വയ്ക്കുന്നതും ഉത്തമമാണ്. ഇതിന് പരിഹാരമായി വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന മറ്റൊരു മാർഗമാണ് മല്ലിയിലയിട്ട് തിളപ്പിച്ച വെള്ളം അതിലേക്ക് കുറച്ചു മഞ്ഞൾപ്പൊടി കൂടി ചേർത്ത് നന്നായി ഇളക്കി ഉപ്പും ചേർത്ത് രണ്ടുനേരം കഴിക്കുന്നത്. പുകവലി കുറയ്ക്കുന്നത് നല്ലതാണ്. വിറ്റാമിനുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നതും നല്ലതാണ്.