എന്താണ് സിബോ? മൂഡ് സ്വിങ് മുതൽ തൈറോയ്ഡ് വരെ മാറ്റാൻ ഇതറിഞ്ഞിരിക്കുക

നമ്മുടെ ദഹന വ്യവസ്ഥ ശരിയായ രീതിയിലാണോ നടക്കുന്നത് എന്ന് നമ്മൾ എത്രപേർ ആലോചിച്ചിട്ടുണ്ട്. ദഹനം മര്യാദയ്ക്ക് നടക്കാത്തതിനാൽ അല്ലെങ്കിൽ ചെറുകുടലിൽ പ്രശ്നങ്ങൾ വയറു സംബദ്ധമായ അസ്വസ്ഥതകൾക്ക് മാത്രമല്ല കാരണം നമ്മുടെ മനസിനെയും സ്വാധീനിക്കും. സിബോ എന്നത് ചെറുകുടലിൽ ബാക്റ്റീരിയയുടെ വളർച്ച കൂടുന്ന അവസ്ഥയാണ്. ചെറുകുടലിൽ ഉള്ള ബാക്റ്റീരിയകൾ ഉപകാരമാണെങ്കിലും ഇതിന്റെ വർധന ശരീരത്തിന് നല്ലതല്ല. ചെറുകുടലിൽ ബാക്റ്റീരിയകളുടെ അളവ് കൂടാനുള്ള ഒരു പ്രധാന കാരണം.

വായയിൽ നിന്നോ തൊണ്ടയിൽനിന്നോ ബാക്റ്റീരിയകൾ താഴേക്ക് പോകുന്നതാണ്. അതല്ലങ്കിൽ നമ്മളുടെ വന്കുടലിലുള്ള ബാക്റ്റീരിയകൾ മുകളിലേക്ക് വരുന്നതും മറ്റൊരു കാരണമാണ്. ദഹന സംബന്ധമായ പ്രശ്നങ്ങളുടെ പ്രധാന കാരണം സിബോയാണ്. എന്നാൽ ദഹന സംമ്പാധമല്ലാത്ത പ്രശ്നവും സിബോ കാരണം ഉണ്ടാകുന്നുണ്ട്. ഇതിൽ ഒന്നാണ് ക്ഷീണം. ഭക്ഷണ ശേഷം വല്ലാത്ത ക്ഷീണം അനുഭവപ്പെടുന്നത് സിബോ കാരണമാകാം. ഇടയ്ക്കിടക്ക് വരുന്ന മൂഡ് സ്വിങ് സിബോയുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഇതിനു കാരണം നമ്മുടെ ഹാപ്പി ഹോർമിണിന് കാരണം ശരീരത്തിലുണ്ടാകുന്ന നല്ല ബാക്റ്റീരിയകളാണ്. പക്ഷെ നല്ല ബാക്റ്റീരിയകൾക്ക് പകരം ചീത്ത ബാക്റ്റീരിയകളുടെ അളവ് ഇതുപോലെ കൂടുന്നത് ശരീരത്തിലെ ഹാപ്പി ഹോർമോണായ സെറാടോണിന് കുറയുകയും ഇടയ്ക്കിടക്ക് മൂഡ് സ്വിങ് വരാൻ കാരണമാകുകയും ചെയ്യുന്നു. ബ്രെയിൻ ഫോഗ് എന്നൊരു അവസ്ഥകൂടി ഇതുമൂലം ഉണ്ടാകുന്നു. നമ്മുടെ മാനസിക സങ്കര്ഷങ്ങള്ക്ക് സിബോ വലിയ കാരണമാണ്. കാര്യങ്ങളെ വ്യക്തമായി വിശകലനം ചെയ്യാനുള്ള കഴിവ് കുറയുന്നു.

കൂടാതെ ഇത്തരത്തിലുള്ള ബാക്റ്റീരിയകൾ കൂടുകയും ശരീരത്തിലെ നല്ല ബാക്റ്റീരിയകൾ കുറയുകയും ചെയ്യുന്നത് ലിവറിനെയും കാര്യമായ രീതിയിൽ ബാധിക്കും. പുതിയ പഠനങ്ങൾ വഴി തെളിയിക്കപ്പെട്ട മറ്റൊരു കാര്യം സിബോ കാരണം ഹൈപ്പോ തൈറോയ്ഡ് ഉണ്ടാക്കാൻ കാരണമാകുന്നു. അത്തരത്തിൽ ദഹന വ്യവസ്ഥയിൽ വരുന്ന ഇത്തരത്തിലുള്ള മാറ്റം നമ്മളെ ശാരീരികമായും മാനസികമായും.

സ്വാധീനിക്കുന്നുണ്ട് എന്ന് മനസിലാക്കുക. ഏത് കാരണം കൊണ്ടാണ് സിബോ ഉണ്ടാകുന്നത് എന്ന് തിരിച്ചറിയേണ്ടതുണ്ട്. കൃത്യമായി അത് മനസിലാക്കുകയും അത് ആവശ്യമായ പോഷകങ്ങൾ ലഭ്യമാക്കികൊണ്ട് മാറ്റിയെടുക്കേണ്ടതുമുണ്ട്. ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നല്കുന്നതിലൂടെ സിബോ എന്ന അവസ്ഥ നമുക്ക് പൂർണമായും മാറ്റിയെടുക്കാൻ സാധിക്കും.