ചുണ്ടുകളിലെ കറുത്ത പാടും വികൃത രൂപവുമാണ് നമ്മളിൽ പലരുടെയും സ്വകാര്യ പ്രശ്നം. എന്നാൽ ഇവ മാറ്റി ചായം തേച്ചത് പോലുള്ള അധരങ്ങൾ നമുക്ക് ഉണ്ടാക്കിയെടുക്കാം ചില ഹോം റെമഡിയിലൂടെ. വളരെ ചിലവ് കുറഞ്ഞ രീതിയിൽ നമുക്ക് ഇത് ചെയ്യാം. വീട്ടിലുള്ള സാധനങ്ങൾ മാത്രമാണ് നമുക്ക് ഇതിന് ആവശ്യമുള്ളൂ. ആദ്യമായി നമുക്ക് വേണ്ടത് ഒരു സ്ക്രബ്ബാണ്.
ഇത് തയ്യാറാക്കുന്നതിനായി ഒരു സ്പൂൺ തേനിലേക്ക് അല്പം പഞ്ചസാര ചേർക്കുക. ഈ മിശ്രിതം ചുണ്ടിൽ തേച്ച് നന്നായി സ്ക്രബ്ബ് ചെയ്തു കൊടുക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ചുണ്ടിലെ അടർന്നു നിൽക്കുന്ന തൊലിയെ നീക്കം ചെയ്യാൻ സഹായിക്കുന്നു. അടുത്തതായി നമുക്ക് ആവശ്യം ഒരു പാക്കാണ്. ഇതിനായി ഒരു സ്പൂൺ തേനിലേക്ക് അല്പം ചെറുനാരങ്ങാനീര് ചേർത്ത് ഒരു മണിക്കൂർ നേരത്തേക്ക് .
ചുണ്ടിൽ തേച്ചുപിടിപ്പിക്കുക. ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകി കളയുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ചുണ്ടിന്റെ ടെക്സ്ചർ മാറുന്നതിനു സഹായിക്കുന്നു. ചെറുനാരങ്ങയിൽ അടങ്ങിയിട്ടുള്ള വൈറ്റമിൻ സി ചർമ്മത്തിന് വളരെ നല്ലതാണ്. നമ്മുടെ ചർമ്മത്തിന് ആവശ്യമുള്ള പ്രധാനപ്പെട്ട മൂന്നു വിറ്റാമിനുകളാണ് വൈറ്റമിൻ A, വൈറ്റമിൻ ബി കോംപ്ലക്സ്, വൈറ്റമിൻ സി, എന്നിവ.
വൈറ്റമിൻ ഇ ചർമ്മത്തിന് എണ്ണമയം നൽകുന്നു. ഒരു മണിക്കൂറിനു ശേഷം ചുണ്ടിലെ പാക്ക് റിമൂവ് ചെയ്യുക. അതിനുശേഷം റോസ് വാട്ടറും ഗ്ലിസറിനും മിക്സ് ചെയ്തു ചുണ്ടിൽ അപ്ലൈ ചെയ്യുക. ഇത് ചുണ്ടിലെ ഡെഡ് സെൽ റിമൂവ് ചെയ്ത് ചുണ്ടിന് നിറം വർദ്ധിപ്പിക്കുന്നു. ഈ പാക്ക് ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഉപയോഗിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.