കൊളസ്ട്രോളും ഷുഗറും കുറയ്ക്കാം ക്യാരറ്റ് മിൽക്ക് പതിവാക്കിയാൽ മതി.

കൊളസ്ട്രോൾ ഷുഗർ പോലുള്ള ജീവിതശൈലി രോഗങ്ങളെ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് പലരും. നിരന്തരം അവയുടെ തോത് കുറയ്ക്കുന്നതിന് വേണ്ടി മരുന്നുകൾ കഴിക്കുകയും ഭക്ഷണം നിയന്ത്രണവും വ്യായാമവും ചെയ്യുകയും എന്നാൽ വേണ്ടത്ര ഫലം ലഭിക്കാതെ വരികയും ചെയ്യുന്നവരാണ് പലരും. ഇതിനായി പലതരത്തിലുള്ള ഹോം റെമഡീസും നമ്മൾ പരീക്ഷിക്കാറുണ്ട്. ഓരോ തരം ഭക്ഷണങ്ങൾ കഴിക്കുമ്പോഴും ഷുഗർ ലെവൽ കൂടുമോ എന്ന ആശങ്ക ഉള്ളതുകൊണ്ട് പലതിനെയും ഒഴിവാക്കി നിർത്തുകയാണ് പതിവ്.

എന്നാൽ കൊളസ്ട്രോളും ഷുഗറും പ്രഷറും കുറയ്ക്കുന്നതിന് പ്രായഭേദമന്യേ എല്ലാവർക്കും ഒരുപോലെ ഉപയോഗിക്കാൻ പറ്റുന്ന ഒരു ഹെൽത്തി ഡ്രിങ്കിനെ പറ്റിയാണ് ഇവിടെ പറയുന്നത്. പൊതുവേ പ്രമേഹ രോഗികൾ ജ്യൂസ് കുടിക്കാൻ മടിക്കുന്നവരാണ്. പഞ്ചസാരയുടെ അളവ് കൂടുമെന്ന് ഓർത്ത് മാത്രമാണ് അവർ ഇത് അവഗണിക്കുന്നത്. വളരെയധികം ആരോഗ്യഗുണമുള്ള ഒരു പച്ചക്കറിയാണ് ക്യാരറ്റ്. ഒരു മീഡിയം സൈസ് ക്യാരറ്റ് എടുത്തു കഴിഞ്ഞാൽ 25 കലോറി ഊർജ്ജമാണ് നമ്മുടെ ശരീരത്തിന് ലഭിക്കുന്നത്. ഇതിൽ ഫാറ്റ് തീരെ കുറവാണ്.

കൂടാതെ ധാരാളം വൈറ്റമിനുകളും മിനറലുകളും അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോൾ ഫ്രീ ആയതുകൊണ്ട് കൊളസ്ട്രോൾ ഉള്ളവർക്കും ഇത് കഴിക്കാം. കൂടാതെ ധാരാളം ഫൈബർ കണ്ടന്റ് ഉള്ള കാരണം ദഹന സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും ഇതു പരിഹാരമാകുന്നു. കാഴ്ച ശക്തി വർധിപ്പിക്കുന്നതിനും ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കുന്നതിനും ഹൈഡ്രേഷൻ നിലനിർത്താനും ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. കൂടാതെ ഇതിൽ ധാരാളമായി വൈറ്റമിൻ സി അടങ്ങിയിട്ടുള്ളതിനാൽ നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷിയെ വർധിപ്പിക്കുന്നതിന്.

ക്യാരറ്റ് ജ്യൂസ് സഹായിക്കും. ഇത് ജ്യൂസ് ആയി മാത്രമല്ല കറികളിൽ ആയും സാലഡ് ആയും കഴിക്കാവുന്നതാണ്. ക്ഷീണം തളർച്ച ഉന്മേഷക്കുറവ് പേശികൾക്ക് ഉണ്ടാകുന്ന നീർക്കെട്ട് മുതലായവ പാടെ ഇല്ലാതാക്കുന്നതിനും ഈ ഹെൽത്ത് ഡ്രിങ്ക് ഉപകാരപ്പെടും. ഈ ഹെൽത്ത് ഡ്രിങ്ക് തയ്യാറാക്കുന്നതിന് വേണ്ടി ഒരു മീഡിയം സൈസ് ക്യാരറ്റും ഒരു ഗ്ലാസ് പാലും ആണ് നമുക്ക് ആവശ്യമുള്ളത്. പാല് ഒരു സമീകൃത ആഹാരം ആയതിനാൽ ഇത് ഉപയോഗിക്കുന്നത് കൊണ്ട് ഒരു കുഴപ്പവുമില്ല. പാലിലേക്ക് അല്പം വെള്ളം ചേർത്ത് ക്യാരറ്റ് .

ചെറുതായി കഷണങ്ങളാക്കി അരിഞ്ഞ് അതിലേക്ക് ചേർത്ത് ഒന്ന് വേവിച്ചെടുക്കുക. ഇതിലേക്ക് രുചിക്ക് വേണ്ടി അല്പം ഏലക്കായയും പഞ്ചസാരയും പൊടിച്ചു ചേർക്കാം. അല്പം നെയ്യ് കൂടെ ചേർത്ത് ക്യാരറ്റ് നന്നായി ഉടച്ചെടുത്ത ശേഷം അല്പം തേൻ കൂടെ ചേർത്ത് കഴിക്കാവുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.