പ്രായം കുറഞ്ഞ സുന്ദരിയായിരിക്കാൻ നമുക്കെല്ലാവർക്കും ഇഷ്ടമാണ്. അതിനായി പലവിധ മാർഗങ്ങളും നാം ഉപയോഗിക്കാറുണ്ട്. മാർക്കറ്റിൽ ലഭ്യമായിട്ടുള്ള ഒട്ടുമുഖ്യ കോസ്മെറ്റിക് വസ്തുക്കളും നാം വാങ്ങി ഉപയോഗിക്കാറുണ്ട്. ഓരോ വസ്തുക്കൾ നാം ഉപയോഗിക്കുമ്പോഴും അതിൽ നമ്മുടെ സ്കിന്നിന് അനുയോജ്യമായിട്ടുള്ളതാണോ എന്ന് പരിശോധിക്കണം. അതിനായി നാം ആദ്യം അറിഞ്ഞിരിക്കേണ്ടത്.
നമ്മുടെ സ്കിൻ ഏതുതരത്തിലുള്ളതാണ് എന്നാണ്. ഓയിലി ആണോ ഡ്രൈ ആണോ കോമ്പിനേഷൻ സ്കിൻ ആണോ എന്ന് അറിഞ്ഞിരിക്കൽ അനിവാര്യമാണ്. ഓയിലി സ്കിൻ ഉള്ളവരാണ് എങ്കിൽ അവർക്ക് പെട്ടെന്ന് പ്രായം തോന്നാറില്ല. എന്നാൽ ഇത്തരം സ്കിൻ ഉള്ളവർ ഇത് ഒരിക്കലും നല്ല രീതിയിൽ സൂക്ഷിക്കാറില്ല. ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ച് മുഖം കഴുകുന്നതിലൂടെ അവർക്ക് ഈ എണ്ണമയം ഉള്ള ചർമം നഷ്ടമായേക്കാം.
മുഖം കഴുകുന്നതിനു കെമിക്കലുകൾ അടങ്ങിയ ഫേസ് വാഷ് ഉപയോഗിക്കുന്നതിന് പകരം നാച്ചുറൽ ആയുള്ള പയർ പൊടി പോലുള്ളവ ഉപയോഗിക്കുക. ഇത്തരക്കാർ എണ്ണമയം കുറവുള്ള മോയ്സ്ചറൈസർ ഉപയോഗിക്കുക. വേനൽക്കാലത്ത് പുറത്തിറങ്ങുമ്പോൾ സൺസ്ക്രീൻ ഉപയോഗിക്കുക. കൂടാതെ മുഖക്കുരു ഉള്ള ആൾക്കാർ ആണെങ്കിൽ കൂടുതൽ പൊടിപടലങ്ങൾ മുഖത്ത് പറ്റാതിരിക്കാൻ മുഖം കവർ ചെയ്യാൻ.
ശ്രദ്ധിക്കേണ്ടതാണ്. ധാരാളമായി മേക്കപ്പ് ചെയ്യുന്ന ആളുകൾ ആണെങ്കിൽ മേക്കപ്പ് റിമൂവ് ചെയ്തതിനു ശേഷം രണ്ടു തുള്ളി വെളിച്ചെണ്ണ മുഖത്താക്കി നല്ലതുപോലെ മസാജ് ചെയ്യാൻ ശ്രദ്ധിക്കുക. മുഖത്തു ടോണാറുകൾ അപ്ലൈ ചെയ്യുമ്പോൾ വിലകൂടിയ കെമിക്കലുകൾ അടങ്ങിയവയ്ക്ക് പകരം നാച്ചുറലായി ജമന്തി പൂവ് റോസാപ്പൂവ് ഉപയോഗിച്ച് നമുക്ക് വീട്ടിൽ തന്നെ ടോണറുകൾ തയ്യാറാക്കി എടുക്കാം. ഫ്രൈഡ് ഫുഡ്സ് ധാരാളമായി കഴിക്കരുത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.