ഇന്ന് നമ്മുടെ സമൂഹത്തിലെ മുതിർന്നവരും കുട്ടികളും എല്ലാം നേരിടുന്ന ഒരു പ്രശ്നമാണ് കുടവയർ. ഇന്നത്തെ നമ്മുടെ ജീവിത ശൈലിയും ഭക്ഷണരീതികളുമാണ് ഇതിന് കാരണമാകുന്നത്. അമിതമായി കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് കൊണ്ട് കുടവയറും മറ്റു ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായേക്കാം. ഫാറ്റി ലിവർ പോലുള്ള അസുഖങ്ങൾ ഉണ്ടാകുന്നത് ഇതുകൊണ്ടാണ്.
അമിതമായി അരിയാഹാരങ്ങൾ ഉപയോഗിക്കുന്നവരാണ് നമ്മൾ. ചോറിനു പുറമേ അരി കൊണ്ടുള്ള പലഹാരങ്ങളും ഉണ്ടാക്കി കഴിക്കുന്നു. എന്നാൽ ഇവ നമ്മുടെ ശരീരത്തിൽ എത്തിക്കഴിയുമ്പോൾ എല്ലാം ഒരുപോലെയാണ്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ നമ്മുടെ ഭക്ഷണ രീതി തന്നെയാണ് നമ്മുടെ അസുഖങ്ങൾക്കും കാരണമാകുന്നത്. നാം ധാരാളമായി ആഹാരം കഴിച്ചത് കൊണ്ട് ഒരിക്കലും പൂർണ ആരോഗ്യവാൻ.
ആവുകയില്ല. അതിനുവേണ്ടി ശരീരത്തിലേക്ക് ആവശ്യമായ പ്രോട്ടീൻ കൊഴുപ്പ് വൈറ്റമിനുകൾ മുതലായവ എത്തണം. എപ്പോഴും ഭക്ഷണം കഴിക്കുമ്പോൾ പ്ലേറ്റിൽ ഇവ മൂന്നും അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തണം. കൂടാതെ കോഴിമുട്ടയുടെ വെള്ള, ഡ്രൈ ഫ്രൂട്ട്സ് പച്ചക്കറികൾ, ഇലക്കറികൾ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഭക്ഷണത്തോടൊപ്പം ചുടുവെള്ളം കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പും കഴിക്കുന്ന ഭക്ഷണത്തിലെ കൊഴുപ്പും അലിയിച്ചു കളയുന്നതിന് സഹായിക്കും.
എപ്പോഴും വയറു നിറച്ചു ആഹാരം കഴിക്കാതെ ആവശ്യമായ ഭക്ഷണങ്ങൾ മാത്രം കഴിക്കുക. കുടവയർ കുറയ്ക്കുന്നതിന് ആദ്യം ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യം അരി ആഹാരങ്ങളും മധുര പലഹാരങ്ങളും എണ്ണയിൽ വറുത്ത പലഹാരങ്ങളും ശീതള പാനീയങ്ങളും അമിതമായി ഉപയോഗിക്കുന്നത് നിർത്തുക എന്നതാണ്. ഇതോടൊപ്പം കൃത്യമായ വ്യായാമവും ഉണ്ടെങ്കിൽ എത്ര വലിയ കുടവയറും പെട്ടെന്ന് തന്നെ കുറച്ച് എടുക്കാൻ സാധിക്കും. കൂടുതൽ അറിയുവാൻ വീഡിയോ തുടർന്ന് കാണുക.