ഇന്ന് പ്രായമായവരിലും ചെറുപ്പക്കാരിലും വളരെയധികം സാധാരണമായി കണ്ടുവരുന്ന ഒന്നാണ് വെരിക്കോസ് വെയിൻ. സ്ത്രീ പുരുഷ ഭേദമില്ലാതെ ഒട്ടുമിക്ക ആളുകളിലും ഇത് കണ്ടു വരാറുണ്ട്. ശരീരത്തിന് അമിതഭാരം ഉള്ളവർക്കും അധികസമയം നിന്നുകൊണ്ട് ജോലി ചെയ്യുന്നവർക്കും ഇത് കൂടുതലായി കണ്ടുവരുന്നു. കൂടാതെ ചില സന്ദർഭങ്ങളിൽ ഗർഭധാരണത്തിനു ശേഷവും സ്ത്രീകളിൽ ഈ ഒരു അവസ്ഥ കണ്ടുവരുന്നുണ്ട്. കാലുകളിലെ ഞരമ്പുകൾക്കുണ്ടാകുന്ന ക്ഷതമാണ് ഇതിന് കാരണമാകുന്നത്.
ഇതുവഴി കാലിലെ രക്തയോട്ടം നിലയ്ക്കുകയും അശുദ്ധ രക്തം കെട്ടിക്കിടക്കുകയും ചെയ്യുന്നു. തുടക്കത്തിൽ കാലുകൾക്ക് അമിതമായ കടച്ചിലും വേദനയും ഉണ്ടാകുന്നു. തുടർന്ന് കാലുകൾക്ക് നിറവ്യത്യാസം ഉണ്ടാവുകയും ഞരമ്പുകൾ തടിച്ചു പൊന്തി കാണപ്പെടുകയും ചെയ്യുന്നു. വെരിക്കോസ് വെയിൻ ഉള്ളവർക്ക് കാലിൽ ചൊറിച്ചിലും മുറിവുണ്ടെങ്കിൽ അതിലൂടെ രക്തസ്രാവവും ഉണ്ടാകാൻ ഇടയുണ്ട്. ഈ പ്രശ്നത്തെ പൂർണമായും മാറ്റുന്നതിന് നമുക്ക് ചില ഹോം റെമെഡീസ് പരീക്ഷിച്ചു നോക്കാം.
ഇതിനായി കുറച്ച് വെളുത്തുള്ളി എടുത്ത് നന്നായി ചതച്ചെടുക്കുക. വെരിക്കോസ് വെയിൻ ഉള്ളതിനനുസരിച്ച് വെളുത്തുള്ളിയുടെ അളവ് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാവുന്നതാണ്. ചതച്ചെടുത്ത വെളുത്തുള്ളിയിലേക്ക് അടുത്തതായി നമുക്ക് ചേർക്കേണ്ടത് തുളസിനീരാണ്. അതിനായി കഴുകി വൃത്തിയാക്കി എടുത്തിട്ടുള്ള സിയിൽ അരച്ച് അതിന്റെ നീര് മാത്രം പിഴിഞ്ഞെടുക്കുക. ഇത് വെളുത്തുള്ളിയിലേക്ക് ആവശ്യാനുസരണം ഒഴിച്ച് പേസ്റ്റ് രൂപത്തിൽ ആക്കുക. ഇതിലേക്ക് അല്പം ഒലിവ് ഓയിൽ കൂടെ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
അതിനുശേഷം കാലിലെ ഞരമ്പുകൾ തടിച്ച ഭാഗത്ത് ഇത് നന്നായി പുരട്ടി കൊടുക്കുക. ഒരു ദിവസത്തിൽ അഞ്ചു മുതൽ 6 തവണ വരെ ഇത് ഉപയോഗിക്കാം. ഇതിലേക്ക് മുൾട്ടാണിമിട്ടി കൂടെ അല്പം ചേർക്കുകയാണെങ്കിൽ സ്കിന്നിൽ പറ്റിപ്പിടിച്ചിരിക്കുന്നതിന് എളുപ്പമായിരിക്കും. കൂടാതെ വളരെയധികം ആരോഗ്യഗുണങ്ങൾ ഉള്ള ഒന്നുമാണ് മുൾട്ടാണി മിട്ടി. ആയുർവേദ കടകളിൽ ഇത് സുലഭമായി ലഭിക്കും.
വെളുത്തുള്ളിയും തുളസിനീരും ഇങ്ങനെ പ്രയോഗിക്കുന്നത് കാലിലുണ്ടാകുന്ന വേദനയും കടച്ചിലും അസ്വസ്ഥതകളും ചൊറിച്ചിലും എല്ലാം തന്നെ മാറുന്നതിന് സഹായിക്കും. രണ്ടു മുതൽ മൂന്നാഴ്ച വരെ സ്ഥിരമായി ഇത് ഉപയോഗിക്കുന്നത് മൂലം വെരിക്കോസ് വെയിൻ പൂർണമായും മാറ്റിയെടുക്കാൻ സാധിക്കും. വെരിക്കോസ് വെയിന് വേണ്ടിയുള്ള നല്ലൊരു ഒറ്റമൂലിയാണ് ഇത്. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.