ശരീര ഭാരം കൂടുന്നത് പലപ്പോഴും പല രോഗങ്ങൾക്കും കാരമാകാറുണ്ട്. ഹൃദയ സംബന്ധമായ അല്ലെങ്കിൽ ഡൈബറ്റിക്സ് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ ശരിയായ രീതിയിൽ പറഞ്ഞാൽ ഇതൊരു പൂർണമായ സത്യമല്ല. സ്വാഭാവികമായും ശരീരത്തിന്റെ പുറത്ത് അതായത് ത്വക്കിനോട് ചേർന്ന ഭാഗത്ത് ഉണ്ടാകുന്ന ഫാറ്റ് അല്ല പ്രശ്നക്കാരൻ, മറിച്ച് അവയവങ്ങൾക്ക് ചുറ്റും കാണുന്ന കൊഴുപ്പാണ് ശാരീരിക ബുദ്ധിമുട്ടുകൾക്ക് കാരണം. പ്രധാനമായും വയറിനുണ്ടാകുന്ന അമിതമായ കൊഴുപ്പാണ് കൂടുതൽ കുഴപ്പങ്ങൾ സൃഷ്ട്ടിക്കുന്നത്.
സാധാരണഗതിയിൽ ഇങ്ങനെ ഉണ്ടാകുന്ന വണ്ണം കുറയ്ക്കാൻ നമ്മൾ കുറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഒന്നാമത്തെ കാര്യം നമ്മൾ കഴിക്കുന്ന ഭക്ഷണ കാര്യത്തിൽ ശ്രദ്ധിക്കുക എന്നുള്ളതാണ്. സാലഡുകൾ ഭക്ഷണത്തിൽ പ്രധാനമായും ഉൾപ്പെടുത്തുക എന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. ഇലക്കറികൾ, സാലഡുകൾ എന്നിവ കഴിക്കുന്നത് ഇന്സുലിന്റെ അളവ് കൂടാതിരിക്കാൻ സഹായിക്കും. ഡയറ്റ് ചെയ്യുമ്പോൾ പലപ്പോഴും ചില പോഷക ഘടകങ്ങൾ കിട്ടാതിരിക്കുന്നു. അതുകൊണ്ടുതന്നെ സാലഡുകൾ കഴിക്കുമ്പോൾ നമുക്ക് ആവശ്യമായ.
എല്ലാ പോഷക ഘടകങ്ങളും ലഭിക്കുന്നത് കൊണ്ടുകൂടിയാണ് തീർച്ചയായും സാലഡുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം എന്നു പറയുന്നത്. മറ്റൊരു കാര്യം ഇത് കഴിച്ചാൽ വയർ നിറയുകയും ചെയ്യുന്നു എന്നതാണ്. പിന്നീട് ശ്രദ്ധിക്കേണ്ടത് മാംസ്യം അടങ്ങിയ ഭക്ഷണം കഴിക്കുക. മാംസ്യം അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് ഫാറ്റ് കൂടുതൽ അടങ്ങിയ മാംസ്യാഹാരം കഴിക്കുക. ഇത് കീറ്റോസ് വർധിപ്പിക്കാൻ സഹായിക്കുകയും പെട്ടെന്ന് തടി കുറയുകയും ചെയ്യുന്നു. ഫാറ്റും ശരീരത്തിന് ആവശ്യമാണ്.
തടി കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് ഫാറ്റ്. അതിനായി നോൺ വെജ് ഭക്ഷണം, നട്ട്സ്, നല്ല ഓയിലുകൾ എന്നിവ ഉപയോഗിക്കുക. ഇതിലൂടെയൊക്കെ നല്ല ഫാറ്റാണ് ശരീരത്തിന് കിട്ടുന്നത്. ഇങ്ങനെ കൊഴുപ്പ് അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ ഭക്ഷണത്തിന്റെ അളവും കുറയുന്നു. കാരണം കൊഴുപ്പ് ദഹിപ്പിക്കാൻ കൂടുതൽ സമയമെടുക്കുന്നതിനാലാണ്.
വിശപ്പില്ലാത്ത സമയത്ത് ഭക്ഷണം കഴിക്കാതിരിക്കുക.ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്നതിലൂടെ നമുക്ക് നല്ല രീതിയിലുള്ള മാറ്റം കാണാൻ സാധിക്കും. നമ്മുടെ ഭക്ഷണ രീതിയിൽ ഇത്തരത്തിലുള്ള ആവശ്യ ഘടകങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ശരീരഭാരം കുറയ്ക്കാൻ കഴിയും. ഇത് നല്ല ആരോഗ്യത്തിനും ഫല പ്രദമാണ്.കൂടുതൽ വിവരങ്ങൾ അറിയനായി താഴെ കാണുന്ന വീഡിയോ കണ്ടു നോക്കൂ.