×

നടുവേദന പൂർണ്ണമായും മാറ്റിയെടുക്കാം. ഇതാ ചില മാർഗങ്ങൾ..

ഒട്ടുമിക്ക ആളുകളിലും സാധാരണയായി കണ്ടുവരുന്ന ഒരു അസുഖമാണ് നടുവേദന. ചെറുപ്പക്കാരിലും പ്രായമായവരിലും എല്ലാം ഇത് സാധാരണയായി കഴിഞ്ഞു. നട്ടെല്ല് എന്നു പറയുന്നത് അനേകം പേശികളും ഡിസ്കുകളും മറ്റു ചില ചെറിയ അസ്ഥികളും ചേർന്നതാണ്. ഇവയെല്ലാം ചേർന്ന് ഒരുമിച്ച് ഒരു അവയവം പോലെയാണ് പ്രവർത്തിക്കുന്നത്.

നമ്മൾ ഓരോ തവണ നടക്കുമ്പോഴും ഇരിക്കുമ്പോഴും കുനിയുമ്പോഴും ഭാരമുള്ള വസ്തുക്കൾ എടുത്ത് പൊക്കുമ്പോഴും നമ്മുടെ നട്ടെല്ലിന് ചെറിയ രീതിയിൽ പരിക്ക് സംഭവിക്കുന്നുണ്ട്. എന്നാൽ ചിലരിൽ മാത്രമേ ഇത് രോഗലക്ഷണങ്ങളായി തുടരുന്നുള്ളൂ. ഇത് തുടർച്ചയായി നടുവേദന നീണ്ടുനിൽക്കുമ്പോൾ കാലിലേക്കുള്ള ഞരമ്പുകൾക്കും ഇത് ബാധിക്കും. തുടർന്ന് കാല് വേദനയും തരിപ്പും കടച്ചിലും അനുഭവപ്പെടും.

തുടക്കത്തിൽ തന്നെ ഇതിന് വേണ്ടത്ര പരിചരണം നൽകിയില്ലെങ്കിൽ ഇത് ഭാവിയിൽ വർദ്ധിക്കാൻ ഇടയാകും. എംആർഐ സ്കാൻ വഴി നട്ടെല്ലിന്റെ പ്രശ്നങ്ങളെയും ഞരമ്പുകളുടെ പ്രശ്നങ്ങളെയും പൂർണമായും മനസ്സിലാക്കാൻ സാധിക്കും. ഇത്തരം നടുവേദനകൾ വരുമ്പോൾ മൂത്രം പോവാനുള്ള തടസവും കഠിനമായ വേദനയും കുനിയാനുള്ള ബുദ്ധിമുട്ടും ഉണ്ടാകും. ഇങ്ങനെ ഉണ്ടായാൽ 48 മണിക്കൂറിനുള്ളിൽ വൈദ്യസഹായം തേടേണ്ടതാണ്. ഇത്തരം മൂർദ്ധ്യാവസ്ഥയിൽ സർജറിയാണ് പ്രധാന ചികിത്സ.

ഇതിന്റെ തുടക്കം ആണെങ്കിൽ അവർക്ക് ഫിസിയോതെറാപ്പിയും മെഡിസിൻസും എക്സസൈസും ആണ് നൽകാറുള്ളത്. ഇതെല്ലാം ചെയ്തിട്ടും വേദന കുറയാത്തവർക്ക് ഇഞ്ചക്ഷൻ തെറാപ്പിയാണ് നിർദ്ദേശിക്കാറുള്ളത്. രണ്ടുതരം സർജറിയാണ് ഇതിന് ചെയ്യാറുള്ളത്. 90% പേരും കീഹോൾസർജറിയാണ് തിരഞ്ഞെടുക്കാറുള്ളത്. ഇതിന് റസ്റ്റ് എടുക്കേണ്ട ആവശ്യമില്ല ഒരു ദിവസത്തിനുള്ളിൽ ഓപ്പറേഷൻ കഴിഞ്ഞ് തിരികെ വീട്ടിലേക്ക് പോകാം. മറ്റാരോഗ്യ പ്രശ്നങ്ങളും മുറിവിന്റെ പാടുകളോ ഉണ്ടാകില്ല. കൂടുതൽ അറിയുവാൻ വീഡിയോ തുടർന്ന് കാണുക.