×

നരച്ച മുടി പൂർണ്ണമായും കറുപ്പിക്കാൻ ഇതാ ഒരു നാച്ചുറൽ ഹെയർ ഡൈ.

പ്രായഭേദം ഇല്ലാതെ മിക്ക സ്ത്രീ പുരുഷന്മാരിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് അകാലനര. ഇത്തരത്തിൽ മുടിയെ കറുപ്പിക്കുന്നതിനായി പലപല വിദ്യകൾ പ്രയോഗിക്കുന്നവരാണ് നമ്മളിൽ പലരും. ഹെയർ ഡൈ ചെയ്യുന്നതിനുവേണ്ടി കെമിക്കലുകൾ ഉപയോഗിക്കുമ്പോൾ പലതരത്തിലുള്ള റിയാക്ഷൻസും ബോഡിയിൽ സംഭവിക്കാം. ഇവയൊന്നും ഇല്ലാതെ തന്നെ നാച്ചുറലായി മുടി കറുപ്പിക്കാനുള്ള ഒരു നാച്ചുറൽ ഹയർ ഡൈ ആണ്.

ഇവിടെ പരാമർശിക്കുന്നത്. നാച്ചുറൽ ഹയർ ആയി തയ്യാറാക്കുന്നതിന് വേണ്ടി ആദ്യം നമുക്ക് വേണ്ടത് തേയിലവെള്ളമാണ്. ഇതിനായി ഒരു കപ്പ് വെള്ളത്തിലേക്ക് രണ്ട് ടേബിൾ സ്പൂൺ തേയില ചേർത്ത് തിളപ്പിച്ച് എടുക്കുക. തേയില നമ്മുടെ തലയിലെ താരൻ പോകുന്നതിനും മുടിയുടെ സംരക്ഷണത്തിനും മുടിക്ക് തിളക്കവും കളറും ലഭിക്കുന്നതിനും സഹായിക്കുന്നു.

ഒരു ഇരുമ്പ് പാത്രത്തിലേക്ക് രണ്ട് ടേബിൾ സ്പൂൺ നീല അമേരി പൊടിയും രണ്ട് ടേബിൾ സ്പൂൺ മൈലാഞ്ചി പൊടിയും ചേർത്ത് തേയിലവെള്ളം കുറേശ്ശെ കുറേശ്ശെയായി ചേർത്ത് ഇളക്കി ഒരു പേസ്റ്റ് രൂപത്തിൽ ആക്കിയെടുക്കുക. ഇരുമ്പ് ചീനച്ചട്ടി ഉപയോഗിക്കുന്നത് ഹെയർ ഡൈക്ക് ഇരുമ്പിന്റെ അംശം ചേർന്ന് ഒരു കറുപ്പ് നിറം കൂടുതൽ കിട്ടാൻ സഹായിക്കും.

ഹെയർ ഡൈ ഉപയോഗിക്കുന്നതിന് ഒരു ദിവസം മുൻപ് തന്നെ ഇത് തയ്യാറാക്കി വെക്കണം. ഹെയർ ഡൈ ഉപയോഗിക്കുമ്പോൾ ഉണ്ടാകാൻ ഇടയുള്ള ജലദോഷം നീരുവീഴ്ച തുടങ്ങിയവ ഇല്ലാതെ ഇരിക്കാൻ ഈ ഹെയർ ഡൈയിലേക്ക് രണ്ട് പനിക്കൂർക്കയുടെ ഇല തിരുമി ചേർക്കുക. ഇത് ഒരു ബ്രഷ് ഉപയോഗിച്ച് മുടിയിലേക്ക് നന്നായി തേച്ചുപിടിപ്പിക്കുക. രണ്ടു മണിക്കൂറിനു ശേഷം വെള്ളത്തിൽ കഴുകി കളയാം. കൂടുതൽ അറിയാൻ വീഡിയോ തുടർന്ന് കാണുക.