പല്ലിലെ കറ കളയാൻ ഇതിലും എളുപ്പമുള്ള മാർഗം വേറെയില്ല.

പ്രായഭേദമന്യേ നമ്മുടെ സമൂഹത്തിലെ ഒട്ടുമിക്ക ആളുകളും നേരിടുന്ന ഒരു പ്രശ്നമാണ് പല്ലിലെ കറ. മറ്റുള്ളവരുടെ മുന്നിൽ വച്ച് നല്ലതുപോലെ ഒന്ന് ചിരിക്കാൻ പോലും സാധിക്കാത്ത അവസ്ഥ പലർക്കും ഉണ്ടാകാറുണ്ട്. പല്ലിലെ കാളയാനായി നാം ദന്ത ആശുപത്രികളിൽ പോയി പൈസ കളയേണ്ട ആവശ്യമില്ല. വീട്ടിൽ തന്നെ കിട്ടുന്ന സാധനങ്ങൾ വെച്ച് നമുക്ക് ഇതിനായി ഒരു ടൂത്ത്പേസ്റ്റ് തയ്യാറാക്കി എടുക്കാം.

ഇതിനായി ഒരു കഷണം ഇഞ്ചി നന്നായി കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളായി ചോപ്പ് ചെയ്തെടുക്കുക. ഒരു നേരം ബ്രഷ് ചെയ്യുന്നതിന് വേണ്ടിയുള്ള മരുന്നാണ് തയ്യാറാക്കുന്നത് അതിനാൽ ഒരു പ്രാവശ്യം ഉപയോഗിക്കാനുള്ള അളവിൽ മതി ഇഞ്ചി. ഇതിലേക്ക് അര മുറി ചെറുനാരങ്ങയുടെ നീര് പിഴിഞ്ഞ് ചേർക്കുക. ഇഞ്ചിയും നാരങ്ങാനീരും നല്ലതുപോലെ ഒരു മിനിറ്റ് ഇളക്കി യോജിപ്പിക്കുക.

ഇതിലേക്ക് ഏതെങ്കിലും ഒരുതരം ടൂത്ത്പേസ്റ്റ് ചേർക്കുക. ഫ്ലൂറൈഡ്ന്റെ അംശം കൂടുതലുള്ള ടൂത്ത് പേസ്റ്റ് ആണെങ്കിൽ വളരെ നല്ലതായിരിക്കും. ഇതും ഒരുതവണ ഉപയോഗിക്കുവാനുള്ള അളവിൽ എടുത്താൽ മതി. ഇതെല്ലാം ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ഇത് ടൂത്ത്പേസ്റ്റ് ആക്കി നല്ലതുപോലെ ബ്രഷ് ചെയ്യുക. ഇതുമൂലം പല്ലിലെ കറകളും മഞ്ഞ നിറവും പൂർണ്ണമായും മാറ്റുവാൻ സാധിക്കും.

മോണകളിൽ ഉണ്ടാകുന്ന പഴുപ്പും മുറിവുകളും പൂർണ്ണമായും മാറ്റാൻ സാധിക്കും. ആഴ്ചയിൽ മൂന്ന് തവണ ഇത് ഉപയോഗിക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഒരുപോലെ ഉപയോഗിക്കാവുന്നതാണ്. വളരെ ചിലവ് കുറഞ്ഞ രീതിയിൽ 100% റിസൾട്ട്‌ നൽകുന്ന ഒരു ഹോം റെമടിയാണ്. യാതൊരു പാർശ്വഫലങ്ങളും ഇതിനു ഇല്ല. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ തുടർന്ന് കാണുക.