ഇത്തരം വേദനകൾ നിങ്ങൾക്കുണ്ടെങ്കിൽ അത് നിസ്സാരമായി കാണരുത്.

ഒരുപാട് ആളുകൾക്കു സാധാരണയായി കണ്ടുവരുന്ന ഒരു അവസ്ഥയാണ് കഴുത്ത് വേദന. കഴുത്തുവേദന കൈകളിലേക്ക് പടരുന്നതും കൈകളിൽ തരിപ്പ് അനുഭവപ്പെടുകയും ചെയ്യുന്നു. സാധാരണയായി ഇത് കണ്ടുവരാറുള്ളത് കൂടുതൽ സമയം ലാപ്ടോപ്പ് ഉപയോഗിക്കുന്നവർക്ക് അല്ലെങ്കിൽ മൊബൈൽ ഫോൺ അമിതമായി ഉപയോഗിക്കുന്നവർക്ക് ആണ്. ഈ അസുഖത്തിന് പറയുന്ന പേരാണ് .

സർവിക്കൽ സ്പോണ്ടിലോസിസ്. കഴുത്തിലെ ഞരമ്പുകൾ കേൾക്കുന്ന ക്ഷേതവും അതുപോലെ അവയിൽ ഉണ്ടാകുന്ന നീർക്കെട്ടും ആണ് ഇതിന് കാരണം. സാധാരണയായി കൂടുതൽ സമയം ലാപ്ടോപ്പ് മൊബൈൽ ഫോൺ തുടങ്ങിയ ഉപയോഗിക്കുന്നവർക്കാണ് ഇത്തരം അസുഖങ്ങൾ വരാറുള്ളത്. എന്നാൽ പ്രായം കൂടുന്തോറും ഉണ്ടാവാൻ ഇടയുള്ള എല്ലുതേമാനം മുഖേനയും ഇത് ഉണ്ടാവാം.

അതുമല്ലെങ്കിൽ അമിതമായ ഭാരം എടുത്തു പൊക്കുമ്പോൾ കഴുത്തിലെ ഡിസ്ക് തെറ്റി ആ ഭാഗത്ത് രക്തോട്ടം നിലയ്ക്കാനും നീർക്കെട്ട് സംഭവിക്കാനും ഇടയുണ്ട്. ഇത് കൈകൾക്ക് കടുത്ത വേദനയും ദൈനംദിന കാര്യങ്ങൾ ചെയ്യാൻ പോലും കഴിയാത്ത അവസ്ഥയിലേക്കും കൊണ്ടെത്തിക്കുന്നു. വിട്ടുമാറാത്ത വേദന കാരണം മാറിമാറി ചികിത്സ ചെയ്യുന്നതിനും അവസാനം സർജറി ചെയ്യേണ്ട ഒരു അവസ്ഥയിലേക്ക് എത്തുന്നു. എന്നാൽ അതിന്റെ ആവശ്യം വരുന്നില്ല. നമ്മുടെ വേദനകളെ തലച്ചോറിലേക്ക് എത്തിക്കുന്ന ഞരമ്പുകൾക്കാണ് ക്ഷതം.

സംഭവിക്കുന്നത്. അതിനാൽ ഞരമ്പുകളെ ഉത്തേജിപ്പിക്കുന്ന തരത്തിലുള്ള മരുന്നുകൾ ഉപയോഗിച്ചും കഴുത്തിൽ ഇടാനുള്ള സോഫ്റ്റ് കോളർ പോലുള്ളവ ഉപയോഗിച്ചും കൂടാതെ റസ്റ്റിലൂടെയും ഫിസിയോതെറാപ്പി യിലൂടെയും ഇതിനെ മാറ്റിയെടുക്കാൻ സാധിക്കും. പെട്ടെന്നുള്ള തീരുമാനങ്ങൾ എടുക്കാതെ അസഹനീയമായ വേദനയുണ്ടെങ്കിലും സമയമെടുത്ത് തെറാപ്പിയിലൂടെ മാറ്റി എടുക്കുന്നതായിരിക്കും നല്ലത്. കൂടാതെ ചൂടുവെള്ളത്തിൽ തുണി മുക്കി ആവി പിടിക്കുന്നത് നല്ലതാണ്. കൂടുതൽ അറിയുവാൻ വീഡിയോ തുടർന്ന് കാണുക.