വെള്ളം കുടിക്കുമ്പോൾ ഇത്രയും കാര്യങ്ങൾ നിർബന്ധമായും നിങ്ങൾ ശ്രദ്ധിച്ചിരിക്കണം.

ധാരാളമായി വെള്ളം കുടിക്കുന്നവരാണ് നമ്മൾ. ഭക്ഷണം ഒഴിവാക്കിയാലും വെള്ളം കുടിക്കുന്നത് നമ്മൾ ഒഴിവാക്കാറില്ല. നമ്മുടെ ശരീരത്തിന്റെ പ്രവർത്തനങ്ങൾക്കും മസിലുകളുടെ പ്രവർത്തനങ്ങൾക്കും വെള്ളം അനിവാര്യമാണ്. അതിനാൽ നാം ധാരാളമായി വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. പലപ്പോഴും നമ്മൾ ശരീരഭാരം കുറയ്ക്കുന്നതിനു വേണ്ടിയോ വണ്ണം കുറയ്ക്കുന്നതിനു വേണ്ടിയോ അല്ലെങ്കിൽ പ്രമേഹം കൊളസ്ട്രോൾ തുടങ്ങിയവ കുറയ്ക്കുന്നതിനു വേണ്ടി ഡയറ്റ് എടുക്കാറുണ്ട്.

ഇങ്ങനെ ഡയറ്റ് എടുക്കുന്ന സമയത്ത് സാധാരണ നമ്മൾ കുടിക്കുന്ന വെള്ളത്തിന്റെ അളവിനേക്കാൾ 30% കൂടുതൽ വെള്ളം നാം കുടിച്ചിരിക്കണം. ഡയറ്റ് എടുക്കുന്ന സമയത്ത് ആവശ്യമായ വെള്ളം കുടിച്ചില്ലെങ്കിൽ കിഡ്നി സ്റ്റോൺ വരുന്നതിന് കാരണമാകും. കൂടാതെ വെള്ളം കുടിക്കുന്നതിന്റെ കുറവുമൂലം മലബന്ധം വരുകയും തുടർന്ന് പൈൽസ് ഫിസ്റ്റുല തുടങ്ങിയ അസുഖങ്ങൾക്ക് കാരണമാവുകയും ചെയ്യും. അതുപോലെതന്നെ വെള്ളം കുടി പറയുമ്പോൾ സ്കിന്നിന് ഹൈഡ്രേഷൻ കുറയുകയും ഡാർക്ക് ന്യൂസ് വരുകയും.

ഏക്സീമ പോലെയുള്ള ത്വക്ക് രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. കുട്ടികൾക്ക് വെള്ളം കൊടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. അവർക്ക് എപ്പോഴും തിളപ്പിച്ചാറിയ വെള്ളം മാത്രം നൽകുക. മാർക്കറ്റിൽ നിന്നും വാങ്ങുന്ന തരത്തിലുള്ള ഫ്ലവേർഡ് ആയിട്ടുള്ള വെള്ളങ്ങൾ കൊടുക്കരുത്. നാരങ്ങ ഓറഞ്ച് ബീറ്റ്റൂട്ട് നീര് തേൻ തുളസിയില പുതിനയില തുടങ്ങിയവ ചേർത്തിട്ടുള്ള വെള്ളങ്ങൾ കുട്ടികൾക്ക് നൽകാം.

മിനറൽ വാട്ടർ വാങ്ങിക്കുന്ന കുപ്പികൾ വീണ്ടും ഉപയോഗിക്കാതിരിക്കുക. ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കുന്നത് ദഹനം എളുപ്പമാക്കുന്നു. നദിയിലെയോ കനാലിലേയോ വെള്ളം കുടിക്കാൻ ഉപയോഗിക്കരുത്. മദ്യം കുടിച്ചതിനുശേഷം ഒരാൾ ഒരു ലിറ്റർ വെള്ളം എങ്കിലും കുടിച്ചിരിക്കണം. ഇല്ലെങ്കിൽ നിർജലീകരണത്തിന് കാരണമാകും. കൂടുതൽ അറിയുവാൻ വീഡിയോ തുടർന്ന് കാണുക.