ഫാറ്റി ലിവർ എങ്ങനെ മാറ്റിയെടുക്കാം? ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക.

നമ്മുടെ ജീവിതശൈലി രോഗങ്ങളിൽ പെട്ട ഒന്നാണ് ഫാറ്റിലിവർ. ഫാറ്റിലിവർ ബുദ്ധിമുട്ടുന്നവർ ഒരുപാടുണ്ട്. കരളിൽ ഫാറ്റ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ്ഫാറ്റി ലിവർ. വിശക്കുന്നു മുമ്പ് തന്നെ ഭക്ഷണം കഴിക്കുന്ന ശീലം, ഭക്ഷണം അധികമായി കഴിച്ചിട്ട് വ്യായാമം ഒന്നും തന്നെ ചെയ്യാതിരിക്കുന്ന ശീലം, തടി കുറയ്ക്കാൻ വേണ്ടി പട്ടിണി കിടക്കുന്ന സ്വഭാവം എന്നിവയൊക്കെ ഫാറ്റി ലിവർ വരാൻ കാരണമാകും.

അമിതമായി അന്നജം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഫാറ്റി ലിവർ വരാൻ കാരണമാകും. മധുരം അധികമുള്ള ഭക്ഷണം കഴിക്കുന്നതും, പഴം അധികമായി കഴിക്കുന്നതും ഫാറ്റി ലിവർ ഉണ്ടാക്കാം. പഴം അധികമായി കഴിക്കുന്നതിൽ ഫാറ്റി ലിവർ കൂട്ടാൻ, എങ്ങനെ കാരണമാകും എന്ന് വെച്ചാൽ പലരുടെയും ശീലമാണ് പഴം ജ്യൂസ് അടിച്ച് കഴിക്കുന്നത്. ഇപ്പോൾ ഓരോ പഴത്തിന്റെ സീസണിലും ദിവസവും കുറെ പഴങ്ങൾ ജ്യൂസ്.

അടിച്ചു കഴികാറുണ്ട്. ജ്യൂസ് അടിക്കുമ്പോൾ അതിൽ നാരുകൾ ഉണ്ടാകുന്നില്ല. കൊണ്ടുതന്നെ ഇതിലെ അനാവശ്യമായി വരുന്ന കൊഴുപ്പുകൾ ഒന്നും ശരീരത്തിൽ നിന്ന് പുറം തള്ളുന്നില്ല.ഫാറ്റി ലിവർ ഉള്ളവർക്ക് കുട വയർ കാണാൻ പറ്റും. ചിലരിൽ മുഖത്ത് കരുവാളിപ്പ് ഉണ്ടാകും. എന്നാലും ഫാറ്റി ലിവർ പ്രത്യേകിച്ച് ലക്ഷണങ്ങൾ ഒന്നും കാണുന്നില്ല. ഫാറ്റി ലിവർ കൂടുമ്പോൾ മഞ്ഞപിത്തം.

നീര് വരുന്നത് തുടങ്ങിയവ കാണാം. ഫാറ്റി ലിവർ പെട്ടെന്ന് തന്നെ നമുക്ക് മാറ്റിയെടുക്കാൻ പറ്റുന്നതാണ്. നമ്മുടെ ഡയറ്റിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തന്നെ ഇത് മാറ്റാം. വീട്ടിൽ നിന്ന് തന്നെ ഫാറ്റി ലിവർ ഇല്ലാതാക്കാൻ സാധിക്കും. പുകവലി, മദ്യപാനം എന്നിവ ഉള്ളവർ അത് കുറയ്ക്കുക, വ്യായാമം ചെയ്യുക, സൈക്ലിങ്, നീന്തൽ പോലുള്ള വ്യാമങ്ങൾ ചെയ്യുക.

അമിതമായ മധുരമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക, അമിതവണമുള്ളവർ അമിതഭാരം കുറയ്ക്കുക, പൊരിച്ച ഭക്ഷണങ്ങൾ ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കുക. പ്രോടീയിൻ അളവ് കൂട്ടുക. പയറു വർഗ്ഗങ്ങൾ, പനീർ, മുട്ട പോലുള്ള ഭക്ഷണങ്ങൾ കഴിക്കുക. ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ഫാറ്റി ലിവർ തടയാൻ സാധിക്കും. കൂടുതൽ അറിയാനായി താഴെക്കൊടുത്തിരിക്കുന്ന വീഡിയോ കാണുക.