മൂഡ് സ്വിങ്സ് മുതൽ കൊളസ്‌ട്രോൾ വരെ മാറ്റാൻ ഇത് മതി.

നമ്മളുടെ ശരീരത്തിന്റെ ആരോഗ്യത്തിനും നമ്മുടെ രോഗപ്രതിരോധശേഷിക്കും നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന് വളരെയധികം പ്രാധാന്യമുണ്ട്. വിറ്റാമിൻസ് നമ്മൾക്ക് ഏറെ ആവശ്യമുള്ള ഒന്നാണ്. അതിൽ ഒരു പ്രധാനപ്പെട്ട വിറ്റാമിൻ ആണ് വിറ്റാമിൻ ഡി. നമ്മുടെ ശരീരത്തിൽ തന്നെ ഉൽപാദിപ്പിക്കുന്ന ഏക വിറ്റാമിനാണ് വിറ്റാമിൻ ഡി. നമ്മുടെ ശരീരത്തിൽ ഒരു ഹോർമോണിനെ പോലെ പ്രവർത്തിക്കുന്ന വിറ്റമിനാണ് ഇത്. ശരീരത്തിൽ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് വെച്ചാൽ.

ശരീരത്തിനു മുകളിൽ സൂര്യപ്രകാശം തട്ടുമ്പോൾ ഇതിന്റെ പ്രൊ ഫോം ആയ വിറ്റാമിൻ d3 ഉണ്ടാകും പിന്നീട് മഗ്നീഷ്യം ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളുടെ സഹായത്തോടെ ആക്റ്റീവ് ഫോം ആയ വിറ്റാമിൻ ഡി ഉണ്ടാകുന്നു. വിറ്റാമിൻ ഡിയുടെ കുറവുമൂലം ഒരുപാട് പ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാകുന്നുണ്ട്. മുടികൊഴിച്ചിൽ ഒക്കെ ഒരു വിറ്റാമിൻ ഡി യുടെ കുറവുമൂലം ഉണ്ടാകാറുണ്ട്. പ്രധാനമായി പെൺകുട്ടികളിൽ കാണുന്ന മുടി പൊട്ടലും മുടികൊഴിച്ചിലും ഒക്കെ വിറ്റാമിൻ ഡിയുടെ കുറവുമൂലമാണ്.

ഇന്ന് ഇന്ത്യയിൽ ഭൂരിഭാഗം ആൾക്കാരിലും വിറ്റാമിൻ ഡി യുടെ കുറവ് ഉണ്ട് എന്ന് പറയുന്നു. വിറ്റാമിൻ ഡി പ്രധാനമായും ലഭിക്കാത്തതിന് കാരണം നമുക്ക് വേണ്ടത്ര വെയിൽ കൊള്ളാത്തതാണ്. നമ്മുടെ ശരീരത്തിൽ കാൽസ്യം, ഫോസ്ഫറസ് പോലുള്ള ലവണങ്ങൾ ഉണ്ടെങ്കിലും അത് നമ്മുടെ ശരീരം വലിച്ചെടുക്കണം എങ്കിൽ വിറ്റാമിൻ ഡി ആവശ്യമാണ്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ വിറ്റാമിൻ ഡി അത്യാവശ്യമാണ്. ശരീരത്തിൽ കൊഴുപ്പു അടിയുന്നത് തടയുകയും അതിലൂടെ അമിതവണ്ണം കുറയ്ക്കുകയും ചെയ്യുന്നു.

കൂടാതെ കൊളസ്‌ട്രോൾ, പ്രമേഹം എന്നിവയുടെ ബാലൻസ് തെറ്റാൻ കാരണം വിറ്റാമിൻ ഡി യുടെ കുറവുകൂടിയാണ്. അലര്ജി പോലുള്ളവ മാറ്റാനും വിറ്റാമിൻ ഡി സഹായിക്കും. കൂടാതെ മൂഡ് സ്വിങ്സ് ഒഴിവാക്കാനും വിറ്റാമിൻ ഡി സഹായിക്കും. ഇന്ന് പലരിലും കണ്ടു വരുന്ന പ്രധാന പ്രശ്നമാണ് ഇത്. വിറ്റാമിൻ ഡി ആവശ്യത്തിന് ശരീരത്തിന് കിട്ടുന്നുണ്ടെകിൽ മാത്രമല്ല അത് വലിച്ചെടുക്കുക കൂടി വേണം. ഇതിന് മഗ്‌നീഷ്യം ആവശ്യമാണ്. പഴങ്ങളിലൊക്കെ ധാരാളമായി ഉള്ളതാണ് മഗ്‌നീഷ്യം. കൂടുതൽ അറിയാനായി താഴെ കാണുന്ന വീഡിയോ സന്ദർശിക്കുക.