×

കടയിൽ നിന്ന് ആരും ഇനി സോപ്പ് വാങ്ങേണ്ട വീട്ടിൽ തന്നെ ഉണ്ടാക്കാം

കറ്റാർവാഴ കൊണ്ടുള്ള ഉപയോഗങ്ങൾ പലതരത്തിലാണ്.കറ്റാർവാഴ സൗന്ദര്യത്തിനും ആയുർവേദത്തിനും നമ്മൾ കറ്റാർവാഴ ഉപയോഗിക്കാറുണ്ട്. ശരീരത്തിന് ചർമ്മത്തിനും ഏറെ പ്രയോജനകരമായ ഒരു ഔഷധസസ്യം കൂടിയാണ് കറ്റാർവാഴ. ഇന്ന് സൗന്ദര്യത്തിന് വേണ്ടി പലതരത്തിലുള്ള കെമിക്കലുകളും ചേർത്ത് സോപ്പുകളും ക്രീമുകളും ഉപയോഗിക്കുന്നവർ കൂടുതലാണ്.

എന്നാൽ അത്തരം കെമിക്കലുകൾ ഒഴിവാക്കിക്കൊണ്ട് വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒരു സോപ്പ് ഇങ്ങനെ ഉണ്ടാക്കാം.കറ്റാർവാഴ കൊണ്ടുള്ള സോപ്പ് നമുക്ക് ഏറെ ഗുണകരമാണ്.ഇതിനായി മൂന്നുനാല് കറ്റാർവാഴ എടുത്തതിനുശേഷം അതിന്റെ തൊലി കളഞ് അതിനുള്ളിൽ ഉള്ള ജെല്ല് മിക്സിയിലിട്ട് അടിച്ച ശേഷം മാറ്റിവെക്കുക. അടുത്തതായി സോപ്പ്ബെസ് ചെറിയ പീസുകളായി കട്ട് ചെയ്യുക.

കട്ട് ചെയ്ത് വച്ച സോപ്പ്ബെസ്ഒരു പാത്രത്തിൽ ചൂടാക്കിയ ശേഷം ഇതിലേക്ക് കറ്റാർവാഴയുടെ ജെല്ല് ചേർത്ത് കൊടുക്കുക ശേഷം ഇതിലേക്ക് നമുക്കാവശ്യമായ കളർ ചേർത്തു കൊടുത്താൽ മതി. പിന്നീട് ഇത് പാത്രത്തിൽ ഒഴിച്ച ശേഷം സെറ്റ് ആവാൻ വയ്ക്കുക. വളരെ എളുപ്പത്തിൽ ചെയ്തു എടുക്കാൻ കഴിയുന്ന ഈ വളരെ ഫലപ്രദമാണ്. യാതൊരുവിധ കെമിക്കലുകളും ചേർക്കാത്തതുകൊണ്ട് തന്നെ ഇത് ശരീരത്തിൽ.

മറ്റ് മേട്ടുപാടുകൾ ഒന്നും തന്നെ ഉണ്ടാക്കുന്നില്ല. ശരീരത്തിലെ ചുളിവുകളും പാടുകളും മാറാനും ഈ സോപ്പ് സഹായിക്കും. വളരെ ചുരുങ്ങിയ സമയം കൊണ്ട് നമുക്ക് തന്നെ വീട്ടിൽ ഉണ്ടാക്കാൻ കഴിയുന്ന ഒരു സോപ്പാണിത്. കറ്റാർവാഴയും സോപ്പ് ബേസും മാത്രമാണ് ഇതിൽ ഉപയോഗിക്കുന്നത്. കറ്റാർവാഴയുടെ ഗുണങ്ങൾ ഏറെയാണ്. ഇത് ഉപയോഗിച്ചാൽ നമുക്ക് മാറ്റങ്ങൾ തിരിച്ചറിയാൻ കഴിയും.

യാത്ര അയക്കാർക്കും ഒരേ പോലെ ഉപയോഗിക്കാൻ കഴിയുന്നതും കൂടിയാണ്. നമ്മുടെ ശരീരത്തിന് നല്ല തിളക്കവും ഭംഗിയും നൽകാൻ ഇത് സഹായിക്കും. യൗവനം നിലനിർതാൻ ഇത് ഗുണം ചെയ്യും. ശരീര സൗന്ദര്യം ശ്രദ്ധിക്കുന്നവർക്ക് ഇത് ഫലപ്രദമായ ഒന്നാണ്. കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ഒരേപോലെ ഉപയോഗിക്കാൻ കഴിയുന്ന ഒരു സോപ്പു കൂടിയാണ് ഇത് . ഉപയോഗിച്ച് കഴിഞ്ഞാൽ തന്നെ മാറ്റം നമുക്ക് തിരിച്ചറിയാൻ സാധിക്കും